ബീഫ് ദോശ - BEEF DOSA
By : Indulekha S Nair 
ബീഫ് കറി ഉണ്ടാക്കുമ്പോൾ കുറച്ചു കറി എടുത്തു മാറ്റി വയ്ക്കുക .....
കുട്ടികൾക്ക് സൺ‌ഡേ അല്ലെങ്കിൽ സ്കൂൾ വിട്ടു വരുമ്പോൾ കൊടുക്കാവുന്ന ഒന്നാണിത് .....(ബീഫ് ഇഷ്ടമുള്ള കുട്ടികൾക്ക് )
അതിലെ കഷ്ണങ്ങൾ എടുത്തു നന്നായി ഉടച്ചെടുക്കുക..
പാനിൽ ഓയിൽ ഒഴിച്ച് അതിലേയ്ക്ക് ചെറുതായി അരിഞ്ഞ ഉള്ളി ..വെളുത്തുള്ളി ..ഇഞ്ചി ഇവ നന്നായി വഴറ്റുക ..അതിലേയ്ക്ക് കുറച്ചു മീറ്റ് മസാല ..ഗരം മസാല ..കുറച്ചു കുരുമുളകുപൊടി ഇവ ചേർക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക അതിലേയ്ക്ക് ഉടച്ച ബീഫ് ചേർക്കുക ..(..മല്ലി ഇല കറിവേപ്പില ഇവ ഒക്കെ ചേർക്കാം വേണമെങ്കിൽ ഒരു ഉരുള കിഴങ്ങു പുഴുങ്ങി പൊടിച്ചതും ചേർക്കാം )
ദോശ മാവ് കൊണ്ട് നല്ല മസാല ദോശയുടെ വലുപ്പത്തിൽ ദോശ ഉണ്ടാക്കുക .
അതിലേയ്ക്ക് കറി യുടെ ചാർ സ്പ്രെഡ് ... ചെയ്യുക അതിനു മീതെ വഴറ്റിയതു പരത്തുക ..നന്നായി മടക്കി എടുക്കുക..നമ്മുടെ ബീഫ് ദോശ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post