പഴം അട
By Sadakkath Kodiyeri
അരിപ്പൊടി - 1 Kg
പഴം - 1Kg o/2 Kg
ശർക്കര - ( 500ഗ്രാം)
തേങ്ങ - 1
നല്ലജീരകം - 2 വലിയ സ്‌പൂൺ
ഏലക്ക- 10 എണ്ണം
ഉപ്പ് - 1/2 ടീസ്പൂൺ
വാഴയില - ആവശ്യത്തിന്
അരിപ്പൊടി ഉപ്പുംചേർത്ത് ചെറുചൂടുവെള്ളത്തിൽ കുഴച്ചു 20 മിനിറ്റ് വെക്കുക . പഴം വട്ടം അരിഞ്ഞു വെക്കുക . ഏലക്ക പൊടിച്ചു വെക്കുക . തേങ്ങചിരകിയതിൽ ശർക്കര ചീകി നല്ലജീരകവും , ഏലക്ക പൊടിയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക . ഓരോ വാഴയിലയിൽ കുഴച്ചുവെച്ചിരിക്കുന്ന അരിമാവ് കൈകൊണ്ടു നേർമയായി പരത്തുക . അതിന്റെ മുകളിൽ ശർക്കര പീര വിതറുക . അതുകഴിഞ്ഞു പീരയുടെ മുകളിൽ വട്ടം അരിഞ്ഞു വെച്ചിരിക്കുന്ന പഴം വെക്കുക ഇല മടക്കി ഇഡലി പാത്രം 20 മിനിറ്റ് വേകിച്ചെടുക്കാം. പഴം അട റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post