ടോമാറ്റോ കർഡ് റൈസ് വിത്ത് ഗ്രിൽഡ് ചിക്കൻ 
By : Rooby Mirshad
രാവിലെ ഹാളിൽ നിന്നും കിച്ചണിലൊട്ടും അത് കഴിഞ്ഞു ബാൽക്കണിയിലോട്ടും അങ്ങിങ്ങു തെക്കുവടക്കു നടക്കുമ്പോഴുള്ള ആലോചനയിൽ പിറക്കുന്ന ഉണ്ണികളെ പ്ലേറ്റിലാക്കി ഞാൻ ലഞ്ച് എന്ന് പെരുവിളിക്കും ....അങ്ങനെ നടക്കുന്നതിനെടേലാണ് ചോവരെ തൂങ്ങുന്ന ഗ്രിൽ റാക്ക് കണ്ടേ ...എന്തുവാ....മക്കളെ പേരുപറഞ്ഞേ.....ഈ കരീം തീക്കനലുമൊക്കെ ഇട്ടു അയിന്റെമോളിലിട്ട് കോയീനെ അമർത്തികൊല്ലുന്ന ഏർപാടില്ലെ ..... ആ കുന്ത്രാണ്ടം തന്നെ അത് ചുവരീ തൂങ്ങികിടക്കുന്നുന്നു ....അയനിയിങ്ങോട് വലിച്ചെടിത്തു ...ഈ ചാർക്കോളും കരീം ഒന്നുമില്ലാതെ സ്റ്റോവിനു മോളിൽ വച്ചു ഒന്നു ഗ്രില്ലിനോക്കാം ...... ഗ്രില്ലിയുടെ കൂടെ ഒരു റൈസ്

റൈസ് രണ്ട കപ്
ടൊമാറ്റോ ഒരു കപ് അരിഞ്ഞത്
സവാള ക്യൂബ്സ് ആയിട്ട് അരിഞ്ഞത് ഒരു കപ്
പച്ചമുളക് രണ്ടെണ്ണം വലുത്
കർഡ് രണ്ട് ടീസ്പൂൺ

ഇനി ഇഞ്ചി വെളുത്തുള്ളി (രണ്ടെണ്ണം ) കാശ്മീരി ചിലി പൗഡർ ഒരു ടീസ്പൂൺ ഇവ മിക്സിയുടെ ചെറിയ ജാറിൽ അരച്ചെടുക്കുക നല്ല പേസ്റ്റ് പോലാവണം

ടൊമാറ്റോ സോസ് ഒരു രണ്ട് ടീസ്പൂൺ ( ചെറിയ)
ഒലിവു ഓയിൽ രണ്ട് ടേബിൾസ്പൂൺ
പട്ട ഗ്രാമ്പൂ തക്കോലം ജീര കുരുമുളക് എല്ലാംകൂടി ഒരു ടീസ്പൂൺ .....ഇത്രേം മതി

ആദ്യം പാൻ ചൂടാക്കുക
ഒലിവു ഓയിൽ ഒഴിച്ചു പട്ട ഗ്രാമ്പൂ തക്കോലം ജീര കുരുമുളകിട്ട പൊട്ടിക്കുക

ക്യൂബ്സ് ആയിട്ടിരിക്കുന്ന സവാള ചേർത്തു നന്നായി വഴറ്റുക....വഴന്നതിനു ശേഷം പച്ചമുളക് കീറാതെ അതുപോലെതന്നെയിടുക ...പിന്നീട് പേസ്റ്റ് ചേർത്തുനന്നയി ഇളക്കുക അതുകഴ്ഞ്ഞു ടൊമാറ്റോ ചേർത്തു അടച്ചുവച്ചു വേവിക്കുക .... ഒന്നു തുറന്നുനോക്കി തൈര് ചേർത്ത വീണ്ടും ഇളക്കുക ഒരു നുള്ളു മഞ്ഞൾപൊടി ചേർത്തു ഉപ്പും പാകത്തിനും ചേര്ത് അതിലേക് സോസ് ഒഴിക്കുക .....പിന്നീട് (രണ്ടു കപ് വെള്ളത്തിന് ഞാൻ നാല് കപ്പ് വെള്ളമാണ് ചേർത്തത് ) വെള്ളോം ഒഴിച്ചു അതിൽ റൈസ് ചേർത്തു വേവിച്ചു വറ്റിച്ചെടുത്തു ......

ഗ്രിൽഡ് ചിക്കൻ ഓൺ സ്റ്റോവ്

ആദ്യം ചിക്കൻസ് ബ്രേസ്റ് നന്നായിട് അടിച്ചൊതുക്കി ശരിയാക്കി
ഉപ്പും കുരുമുളകുപൊടി ചില്ലിപൗഡർ മഞ്ഞൾപൊടി നാരങ്ങാനീര് ഗാർലിക്‌ പേസ്റ്റ് ചേർത്തു മാറിനറെ ചെയ്തു ....ഒരു പാനിൽ ബട്ടർ ഉരുക്കി ചെറുതായൊന്നു അടച്ചുവച്ചു വറുത്തെടുത്തു .....പിന്നെ സ്റ്റോവ് ഓണാക്കി അതിനു മുകളിൽ റാക്ക് വച്ചു ഗ്രിൽചെയ്തെടുത്തു ......ഇടക്കിടെ ബട്ടർ ചിക്കനുമോളിൽ ബ്രഷ് ചെയ്തു ....

കമ്പേൽ ക്യൂബ്സ് ആയിട്ട് കട്ട് ചെയ്ത സവാളേം തക്കാളീം മുളകും പിന്നെ ചിക്കനും യുക്തിപോലെ വച്ചു ഉപ്പും കുരുമുളകുപൊടീം ബട്ടൂരുംതൂവിക്കൊടുത്ത അതും ഗ്രിൽ ചെയ്തെടുത്തു.....

പിന്നെ പർപ്പടകോം സലാഡും കൂട്ടി ഒരു പിടിയങ്ങു പിടിച്ചു 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post