മുരിങ്ങപൂ മുട്ടതോരന്‍
By : Angel Louis

എല്ലാര്‍ക്കും അറിയുന്നതാകും

ഒരു പാനില്‍ ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ 2 കപ്പ്‌ മുരിങ്ങ പൂ കഴുകി വെള്ളം കളഞ്ഞതും ചേര്‍ത്ത് അടച്ചു വച്ച് തീ കുറച്ചു വച്ച് അടച്ചു വേവിക്കുക പകുതി വേകവുബോള്‍ കുറിച്ചു തേങ്ങാ,1 വെളുത്തുള്ളി അല്ലി,1/4 ടിസ്പൂണ്‍ ജീരകം,1/2 ടി സ്പൂണ്‍ മഞ്ഞള്‍പൊടി,4,5 ഇതള്‍ കറിവേപ്പില 2 പച്ചമുളകും ചേര്‍ത്ത് മിക്സിയില്‍ ഒന്ന് ഒതുക്കി എടുക്കുക..ഇത് മുരിങ്ങപൂവിലേക്ക് ചേര്‍ത്ത് വീണ്ടുംഅടച്ചു വക്കുക ,അതില്‍ ആവി കയറുന്ന സമയം

2 മുട്ടയില്‍ ,ഒരു നുള്ള്‌ വീതം മുളക് പൊടി ,മഞ്ഞള്‍പൊടി,ഉപ്പ്,ജീരകം എല്ലാം ചേര്‍ത്ത് നന്നായി ബീറ്റ് ചെയിതു വേറെ ഒരു പാനില്‍ 1/2 ടിസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുട്ട ഒഴിച്ച് ഒരു 2 മിനിറ്റ്‌ അടച്ചു വച്ച ശേഷം ചിക്കിഎടുക്കുക ..
മുരിങ്ങപൂവിലെ അരപ്പ് വെന്തു തുടെങ്ങുമ്പോള്‍ നന്നായി ഇളക്കി ആവശ്യത്തിനുഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയിത ശേഷം ചിക്കി വച്ച മുട്ടയും ചേര്‍ത്ത് എലെക്കി 2 മിനിറ്റ് അടച്ചു വച്ച ശേഷം തീ ഓഫ്‌ ചെയ്യാം....രുചികരമായ മുരിങ്ങപൂ മുട്ടതോരന്‍ തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post