മൺച്ചട്ടീൽ വെളിച്ചെണ്ണേം പച്ചക്കറികളും കൂടി വെന്തു വരുന്നതിലേക്ക് നല്ല പച്ചമാങ്ങയുമിട്ട് നിറയെ തേങ്ങയും ചതച്ചിട്ട് വറ്റിച്ചെടുക്കുന്ന അവിയലുണ്ടല്ലോ... ചുറ്റിനുള്ളതു പോയിട്ട് നേരേ നോക്ക്യാ പോലും ഒന്നും കാണില്ല സാറേയ്... 
By : Arathy
വെള്ളരിക്ക,പടവലങ്ങ,മുരിങ്ങക്ക,ചേന,ക്യാരറ്റ്,രണ്ട് പച്ചമുളക്(കീറിയത്) എന്നിവ നല്ല ഭംഗിയിൽ അരിയുക.(അരിയുന്ന അഴകിലാണ് പാതി രുചി). പച്ചക്കറികൾ ഏതും എടുക്കാം. ഞാനിത്രയുമേ എടുത്തുള്ളൂ..

മൺചട്ടിവച്ച് ചൂടാകുമ്പോ അൽപ്പം വെളിച്ചെണ്ണയൊഴിച്ച് കറിവേപ്പിലയും ഇട്ട് അതിനു മുകളിലേക്ക് കഷ്ണങ്ങളിട്ട് വളരെക്കുറച്ച് വെള്ളവുമൊഴിച്ച് അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും ഒരു സ്പൂൺ മുളകുപൊടിയും ചേർത്ത് വേവാൻ അടച്ച് വയ്ക്കുക. (വെള്ളം കൂടരുത്. വെള്ളരിക്കയിൽ നിന്ന് വെള്ളം ഊർന്നിറങ്ങും). ചേന വേവുന്നതാണ് കണക്ക്. വെന്തു വരുമ്പോൾ പച്ചമാങ്ങയും ചേർത്ത്(തൈരും ചേർക്കാം മാങ്ങ വേണ്ടെങ്കിൽ,അവസാനം) ഒന്നൂടെ വേവിക്കുക. കഷ്ണങ്ങൾ ഉടഞ്ഞുപോകാതെ ഇളക്കിക്കൊടുക്കണം. വെള്ളം വറ്റി വരുമ്പോൾ അരമുറിതേങ്ങ മൂന്നു കഷ്ണം ഉള്ളിയും ഒരു സ്പൂൺ നല്ല ജീരകോം കൂടി മിക്സിയിൽ ഒന്ന് ചതച്ച്(അരഞ്ഞു പോകരുത്) ചട്ടിയിലേക്ക് ചേർത്ത് നന്നായി ഇളക്കി ഒരു സ്പൂൺ വെളിച്ചെണ്ണ് കൂടി ചേർത്തിളക്കി അടച്ച് വച്ച് കഴിക്കാൻ നേരം മാത്രം തുറന്ന് ഉപയോഗിക്കുക.

നല്ല അവിയൽ വയ്ക്കുന്നത് ഒരു ചലഞ്ച് തന്നെയാണ്. അല്ലേ?

Dedicated to all "അവിയൽ" fans.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post