പൈന്‍ആപ്പിള്‍ പുളിശ്ശേരി
By: Sooraj Charummoodu
അടിപൊളി പൈന്‍ആപ്പിള്‍ പുളിശ്ശേരി ഉണ്ടാക്കിയാലോ?
ചൂട് കാലം തുടങ്ങുവല്ലേ....ഉച്ചയൂണിനു അല്പം സംഭാരമോ മോരുകറിയോ ആയാലോ.....ആഹാ ...ബഹു കേമം...എന്നാപ്പിന്നെ മടിച്ചു നില്‍ക്കാതെ തരിച്ചു നില്‍ക്കാതെ സഞ്ചി എടുത്തു ഓടി വാ ...പൈന്‍ ആപ്പിള്‍ പുളിശ്ശേരിക്കുള്ള ലിസ്റ്റ് അങ്ങോട്ട് പറയാം. അത്രേം സാധനം വാങ്ങി വാ..
ഒരു കുടുംബത്തില്‍ 4 പേരാണ് സാധാരണ. അതുകൊണ്ട് 4 പേര്‍ക്കുള്ള കണക്കു പറയാം കേട്ടോ. ഒരു നാല് പേര്‍ക്ക് ഉച്ചക്കും രാത്രിയിലും കഴിക്കാം. അതായതു 2 നേരം ...ആവശ്യാനുസരണം അളവ് കൂട്ട്വോ കുറക്കുവോ ചെയ്യുക ..അപ്പൊ കഥയിലേക്ക് കടക്കാം ...
ഒരിടത് ഒരിടത്തൊരു അപ്പുപ്പനും അമ്മുമ്മയും ഉണ്ടായിരുന്നു.രണ്ടുപേരും പാവം ആയിരുന്നു..ഒരു ദിവസം .................!!!!!
അതെ കഥ പിന്നെ പറയാം. ആദ്യം പോയി താഴെ പറയുന്ന സാധനം റെഡി ആക്കു ...
ദെ പോയി.............ദാ വന്നു........
നല്ല പഴുത്ത മധുരമുള്ള ഒരു പൈന്‍ആപ്പിള്‍ അഥവാ കൈതച്ചക്ക -1 എണ്ണം (ഒരെണ്ണം വാങ്ങിക്കോ- നമ്മുക്ക് അത്രേം വേണ്ട എന്നാലും ഇരിക്കട്ടെ.രാത്രില്‍ തണുപ്പിച്ചു പീസ് ആക്കി ഡിന്നര്‍ കഴിഞ്ഞു കഴിക്കാം. ദഹനത്തിന് നല്ലതാ.)
തേങ്ങ തിരുമിയത് – ഒന്നര കപ്പ്
ജീരകം –അര ടീ സ്പൂണ്‍
പച്ചമുളക് – എരിവു ഉള്ളത് 6 എണ്ണം
മഞ്ഞള്‍ പൊടി-1 ടീ സ്പൂണ്‍
മുളക് പൊടി- എരിവുള്ളത് 1 ടീ സ്പൂണ്‍
തൈര് പുളിയുള്ളത്- അര ലിറ്റര്‍
ചുവന്ന മുളക് -4 എണ്ണം നടുവേ രണ്ടായി പിളര്‍ന്നത് ( ഈ മുളക് ഉടച്ചു ചോറില്‍ പുരട്ടി കഴിക്കാന്‍ വളരെ നല്ലതാ )
കടുക് – അര ടീ സ്പൂണ്‍
ഉലുവ ചതച്ചത് – അര ടീ സ്പൂണ്‍
കറി വേപ്പില – ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
അപ്പൊ ബാക്കി കഥ പറയാം ..ഒരിടത്തൊരിടത്തൊരു അമ്മുമ്മയും അപ്പുപ്പനും ഉണ്ടായിരുന്നു . ഒരു ദിവസം കാട്ടില്‍ വിറക്ഒടിക്കാന്‍ പോയ അപ്പുപ്പന്‍ ക്ഷീണിച്ചു ഉച്ചക്ക് കാട്ടില്‍നിന്നും വീട്ടില്‍ എത്തി . അമ്മുമ്മ മടികാരണം ഒന്നും കാര്യമായി ഉണ്ടാക്കിയില്ല.അപ്പുപ്പന് ദേഷ്യത്തോടെ അമ്മുമ്മയോടു രുചിയുള്ള ഒരു കറി ഉണ്ടാക്കാന്‍ പറഞ്ഞു.
നമ്മുടെ അമ്മുമ്മ ഒരു മണ്ണ്‍ചട്ടി ചൂടാക്കാന്‍ വെച്ചു . അതില്‍ അലപം എണ്ണ ഒഴിച്ച്, അതിലേക്കു സവാള അരിഞ്ഞത് ഇട്ടു അല്പം ഒന്ന് വഴറ്റി. അപ്പോള്‍ സവാള അല്പം ഒന്ന് വാടിവന്നു അതിലേക്കു മഞ്ഞള്‍ പൊടി ഉപ്പു മുളക് പൊടി ഇട്ടു .ചെറു ചൂടില്‍ അതിന്റെ പച്ചചുവ മാറും വരെ ഒന്ന് വഴറ്റി. അതിലേക്കു അരിഞ്ഞുവെച്ച പൈന്‍ആപ്പിള്‍ ഇട്ടു ഒന്ന് ഇളക്കി എന്നിട്ട് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അമ്മുമ്മ അത് തിളക്കാന്‍ വെച്ചു .
ഇടയ്ക്കിടയ്ക്ക് അമ്മുമ്മ മൂടി തുറന്നു ഇളക്കികൊണ്ടിരുന്നു. പൈന്‍ ആപ്പിള്‍ വെന്തു കഴിഞ്ഞപ്പോ തേങ്ങയും ജീരകവും പച്ചമുളകും കൂടി നന്നായി അരച്ച് ആ അരപ്പ് ഈ ചട്ടിയിലേക്ക് ഇട്ടു നന്നായി ചെറുചൂടില്‍ ഇളക്കി. അല്പം വെള്ളം കൂടി ഒഴിച്ചു .
ആ പൈന്‍ ആപ്പിള്‍ന്‍റെ മണം അപ്പുപ്പന്റെ മൂക്കിലെ തുളഞ്ഞു കേറിയത്‌കൊണ്ടാകും അപ്പുപ്പം അടുക്കലയില്ലേക്ക് എത്തി നോക്കിട്ട് “ടെ തള്ളെ കഴിഞ്ഞോ “ എന്നൊരു ചോദ്യം...?
ദെ ഒരു നിമിഷം മതി എന്ന് പറഞ്ഞു അമ്മുമ്മ നന്നായി കടഞ്ഞെടുത്ത തൈര് ആ ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് രണ്ടു വെട്ടം ഇളക്കിട്ടു തീ അണച്ച് അങ്ങനെ വെച്ചു. എന്നിട്ട് കടുകും ഉലുവയും കറിവേപ്പിലയും എണ്ണയില്‍ വറുത്തു ആ ചട്ടിയിലേക്ക് താളിച്ച് അപ്പുപ്പന് കൊടുത്തു.
ചൂട് ചോറില്‍ അതൊഴിച്ചു കുടിച്ച അപ്പുപ്പന്റെ മനസ്സില്‍ ലഡ്ഡു പൊട്ടീ...
മക്കളെ കഥ കഴിഞ്ഞു ...ഇങ്ങനെ കഥ കേട്ടിരുന്നാല്‍ മതിയോ? വല്ലതും ഒക്കെ കഴിക്കണ്ടേ.....
....ഈ പറഞ്ഞപോലെ അങ്ങോട്ട് കറി ഉണ്ടാക്കി ചോറ് കഴിക്ക് .... എന്നിട്ട് അഭിപ്രായം പറ..അമ്മുമ്മക്ക് അല്പം സന്തോഷം ആകട്ടെ..
By: Sooraj Charummoodu
അടിപൊളി പൈന്‍ആപ്പിള്‍ പുളിശ്ശേരി ഉണ്ടാക്കിയാലോ?
ചൂട് കാലം തുടങ്ങുവല്ലേ....ഉച്ചയൂണിനു
ഒരു കുടുംബത്തില്‍ 4 പേരാണ് സാധാരണ. അതുകൊണ്ട് 4 പേര്‍ക്കുള്ള കണക്കു പറയാം കേട്ടോ. ഒരു നാല് പേര്‍ക്ക് ഉച്ചക്കും രാത്രിയിലും കഴിക്കാം. അതായതു 2 നേരം ...ആവശ്യാനുസരണം അളവ് കൂട്ട്വോ കുറക്കുവോ ചെയ്യുക ..അപ്പൊ കഥയിലേക്ക് കടക്കാം ...
ഒരിടത് ഒരിടത്തൊരു അപ്പുപ്പനും അമ്മുമ്മയും ഉണ്ടായിരുന്നു.രണ്ടുപേരും പാവം ആയിരുന്നു..ഒരു ദിവസം .................!!!!!
അതെ കഥ പിന്നെ പറയാം. ആദ്യം പോയി താഴെ പറയുന്ന സാധനം റെഡി ആക്കു ...
ദെ പോയി.............ദാ വന്നു........
നല്ല പഴുത്ത മധുരമുള്ള ഒരു പൈന്‍ആപ്പിള്‍ അഥവാ കൈതച്ചക്ക -1 എണ്ണം (ഒരെണ്ണം വാങ്ങിക്കോ- നമ്മുക്ക് അത്രേം വേണ്ട എന്നാലും ഇരിക്കട്ടെ.രാത്രില്‍ തണുപ്പിച്ചു പീസ് ആക്കി ഡിന്നര്‍ കഴിഞ്ഞു കഴിക്കാം. ദഹനത്തിന് നല്ലതാ.)
തേങ്ങ തിരുമിയത് – ഒന്നര കപ്പ്
ജീരകം –അര ടീ സ്പൂണ്‍
പച്ചമുളക് – എരിവു ഉള്ളത് 6 എണ്ണം
മഞ്ഞള്‍ പൊടി-1 ടീ സ്പൂണ്‍
മുളക് പൊടി- എരിവുള്ളത് 1 ടീ സ്പൂണ്‍
തൈര് പുളിയുള്ളത്- അര ലിറ്റര്‍
ചുവന്ന മുളക് -4 എണ്ണം നടുവേ രണ്ടായി പിളര്‍ന്നത് ( ഈ മുളക് ഉടച്ചു ചോറില്‍ പുരട്ടി കഴിക്കാന്‍ വളരെ നല്ലതാ )
കടുക് – അര ടീ സ്പൂണ്‍
ഉലുവ ചതച്ചത് – അര ടീ സ്പൂണ്‍
കറി വേപ്പില – ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
അപ്പൊ ബാക്കി കഥ പറയാം ..ഒരിടത്തൊരിടത്തൊരു അമ്മുമ്മയും അപ്പുപ്പനും ഉണ്ടായിരുന്നു . ഒരു ദിവസം കാട്ടില്‍ വിറക്ഒടിക്കാന്‍ പോയ അപ്പുപ്പന്‍ ക്ഷീണിച്ചു ഉച്ചക്ക് കാട്ടില്‍നിന്നും വീട്ടില്‍ എത്തി . അമ്മുമ്മ മടികാരണം ഒന്നും കാര്യമായി ഉണ്ടാക്കിയില്ല.അപ്പുപ്പന്
നമ്മുടെ അമ്മുമ്മ ഒരു മണ്ണ്‍ചട്ടി ചൂടാക്കാന്‍ വെച്ചു . അതില്‍ അലപം എണ്ണ ഒഴിച്ച്, അതിലേക്കു സവാള അരിഞ്ഞത് ഇട്ടു അല്പം ഒന്ന് വഴറ്റി. അപ്പോള്‍ സവാള അല്പം ഒന്ന് വാടിവന്നു അതിലേക്കു മഞ്ഞള്‍ പൊടി ഉപ്പു മുളക് പൊടി ഇട്ടു .ചെറു ചൂടില്‍ അതിന്റെ പച്ചചുവ മാറും വരെ ഒന്ന് വഴറ്റി. അതിലേക്കു അരിഞ്ഞുവെച്ച പൈന്‍ആപ്പിള്‍ ഇട്ടു ഒന്ന് ഇളക്കി എന്നിട്ട് ഒന്നര കപ്പ് വെള്ളം ഒഴിച്ച് അമ്മുമ്മ അത് തിളക്കാന്‍ വെച്ചു .
ഇടയ്ക്കിടയ്ക്ക് അമ്മുമ്മ മൂടി തുറന്നു ഇളക്കികൊണ്ടിരുന്നു. പൈന്‍ ആപ്പിള്‍ വെന്തു കഴിഞ്ഞപ്പോ തേങ്ങയും ജീരകവും പച്ചമുളകും കൂടി നന്നായി അരച്ച് ആ അരപ്പ് ഈ ചട്ടിയിലേക്ക് ഇട്ടു നന്നായി ചെറുചൂടില്‍ ഇളക്കി. അല്പം വെള്ളം കൂടി ഒഴിച്ചു .
ആ പൈന്‍ ആപ്പിള്‍ന്‍റെ മണം അപ്പുപ്പന്റെ മൂക്കിലെ തുളഞ്ഞു കേറിയത്‌കൊണ്ടാകും അപ്പുപ്പം അടുക്കലയില്ലേക്ക് എത്തി നോക്കിട്ട് “ടെ തള്ളെ കഴിഞ്ഞോ “ എന്നൊരു ചോദ്യം...?
ദെ ഒരു നിമിഷം മതി എന്ന് പറഞ്ഞു അമ്മുമ്മ നന്നായി കടഞ്ഞെടുത്ത തൈര് ആ ചട്ടിയിലേക്ക് ഒഴിച്ച് ഒന്ന് രണ്ടു വെട്ടം ഇളക്കിട്ടു തീ അണച്ച് അങ്ങനെ വെച്ചു. എന്നിട്ട് കടുകും ഉലുവയും കറിവേപ്പിലയും എണ്ണയില്‍ വറുത്തു ആ ചട്ടിയിലേക്ക് താളിച്ച് അപ്പുപ്പന് കൊടുത്തു.
ചൂട് ചോറില്‍ അതൊഴിച്ചു കുടിച്ച അപ്പുപ്പന്റെ മനസ്സില്‍ ലഡ്ഡു പൊട്ടീ...
മക്കളെ കഥ കഴിഞ്ഞു ...ഇങ്ങനെ കഥ കേട്ടിരുന്നാല്‍ മതിയോ? വല്ലതും ഒക്കെ കഴിക്കണ്ടേ.....
....ഈ പറഞ്ഞപോലെ അങ്ങോട്ട് കറി ഉണ്ടാക്കി ചോറ് കഴിക്ക് .... എന്നിട്ട് അഭിപ്രായം പറ..അമ്മുമ്മക്ക് അല്പം സന്തോഷം ആകട്ടെ..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes