മില്‍ക്ക് പേട....
By : Rajini Sujith
റെസിപ്പി .

രണ്ട് ടേബിള്‍ സ്പൂണ്‍ ബട്ടര്‍ പാനില്‍ ഇട്ട് ഉരുകുമ്പോള്‍150 gm മില്‍ക്ക് മെയ്ഡ് ചേര്‍ത്ത് നന്നായിട്ട് ചെറുതീയില്‍ ഇളക്കികൊടുത്ത് അതിലേക്ക് ഒരു ചെറു സ്പൂണ്‍ പഞ്ചസാര അഞ്ച്-ആറ് ഏലക്കാ ചേര്‍ത്ത് തരി ഇല്ലാതെ പൊടിച്ചതു കൂടി മിക്സ് ചെയ്യുക.ഇനി അതിലേക്ക് 200 gm പാല്‍പ്പൊടി ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കി കൊടുത്ത് ഒരു നുള്ള് കുങ്കുമപ്പൂവ് 4 ടേബിള്‍സ്പൂണ്‍ ചൂടുപാലില്‍ മിക്സ് ചെയ്തതു കൂടി ചേര്‍ത്ത് ഏകദേശം ചപ്പാത്തി മാവിന്‍റെ പരുവത്തില്‍ വാങ്ങി ഉരുളകളാക്കാന്‍ പാകത്തില്‍ ചൂടാറുമ്പോള്‍ കൈയ്യില്‍ ശകലം നെയ്യ് പുരട്ടി ചെറു ഉരുളകളാക്കി നടുക്ക് ഒന്ന് പ്രസ് ചെയ്ത് ബദാം/പിസ്ത/ചോക്ളേറ്റ് ചിപ്സ് ഇവയില്‍ ഏതെങ്കിലും വെക്കുക ....

ബട്ടറിന് പകരം നെയ്യ് ഉപയോഗിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post