തക്കാളി കൂട്ട് കറി
By : Suni Ayisha
ഈ ഡിഷ് സൂപ്പർ ടേസ്റ്റിയാണ്.ഊണിന്റെ കൂടേയും ബ്രേക്ഫാസ്റ്റിന്റെ കൂടേയും കഴിക്കാം.
ചേരുവകളുടെ അളവുകൾ ചെർക്കുന്നില്ല.ഈ ഗ്രൂപ്പിലുളള എല്ലാവരും പാചകക്കാരാണ്.

ചേരുവകൾ.
തക്കാളി.
ഇഞ്ചി,വെളുത്തുളളി ചതച്ചത് ഒരു ടീസ്പൂൺ.
വെളിച്ചണ്ണ.
കടുക്.
ഉണക്ക മുളക്.
കറിവേപ്പില.
മഞ്ഞപ്പൊടി.
മുളപൊടി.
തേങ്ങ (അര മുറി അരച്ച് വെക്കുക).
ഉപ്പ് .

തയ്യാറാക്കുന്ന വിധം.

തക്കാളി മീഡിയം വലുപ്പത്തിൽ മുറിക്കുക.
തയ്യാറാക്കേണ്ട പാത്രം അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.എണ്ണ ചൂടായ ശേഷം കടുക് പൊട്ടിക്കുക.ഉണക്ക മുളക്,കറിവേപ്പില ഇഞ്ചി,വെളുത്തുളളി ചേർത്ത് മൂപ്പിക്കുക.
ഇനി തക്കാളി ചേർത്ത് ഉപ്പ്,മഞ്ഞപ്പൊടി,മുളക് പൊടി ചേർത്ത് നല്ലവണ്ണം ഇളക്കി മൂടി വെക്കുക.
ഇടക്കിടക്ക് ഇളക്കി കൊടുക്കുക.ഇല്ലെങ്കിൽ അടിയിൽ പിടിക്കും.വെള്ളം ചേർക്കരുത്.തക്കാളിയിൽ ഉളള വെള്ളം തന്നെ ധാരാളം.
തക്കാളി നല്ലവണ്ണം വേവ് ആയ ശേഷം അരച്ചുവച്ച തേങ്ങ ചേർത്ത് ഇളക്കുക.ഒന്നോ രണ്ടോ മിനിറ്റിനു ശേഷം വാങ്ങിവെക്കുക.
നമ്മുടെ തക്കാളി കൂട്ട് റെഡി.
ഇനി ഒന്നു ടേസ്റ്റ് ചെയ്തു നോക്കൂ.
സൂപ്പറല്ലേ.ഇല്ലെങ്കിൽ എന്നെ എന്തും ചെയ്തോളൂ എന്ന് ഞാൻ പറയുന്നില്ല.
സാധാരണ തക്കാളി കഴിക്കാത്തവർ പോലും ഈ ഡിഷ് കഴിക്കും.ഞാൻ ഗ്യാരണ്ടി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post