ഹായ് ഡിയേഴ്സ് എല്ലാവർക്കും സുഖമല്ലേ. എല്ലാവരേയും കണ്ടിട്ട് കുറച്ചായി. ഞാൻ കുറച്ചു ബിസിയായിരുന്നു - അപ്പോ എങ്ങിനാ നമുക്കു വിഷുവൊക്കെ അടിച്ചു പൊളിക്കണ്ടേ. എന്റെ വക ഒരു കേക്ക് ആയാലോ? ഈ വിഷുവിന് എല്ലാവരും ട്രൈ ചെയ്യില്ലേ...
ചോക്ളേറ്റ് ട്രഫിൾ കേക്ക്
മൂന്ന് മുട്ട ,2 ടേബിൾ സ്പൂൺ ഓയിൽ, അല്ലം പാൽ എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഒരു കപ്പ് പഞ്ചസാര ഇതിലേക്ക് കുറെശ്ശെ ചേർത്ത് ബീറ്റ് ചെയ്യുക. ഒരു കപ്പ് മൈദ, 6 ടേബിൾ സ്പൂൺ കൊക്കൊ പൗഡർ ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ചത് മുട്ടക്കൂട്ടിലേക്ക് കുറെശ്ശേ ഇട്ട് കട്ട് ആന്റ് ഫോൾഡ് ചെയ്യുക. 180°C ൽ 35 മിനിറ്റ് ബേക്ക് ചെയ്യുക
ഒരു കപ്പ് വിപ്പിംഗ് ക്രീമിലേക്ക് 2 കപ്പ് ഡാർക്ക് ചോക്ളേറ്റ് ചേർക്കുക ഡബിൾ ബോയിൽ ചെയ്യുക - കേക്ക് 3 ലെയർ ആയി കട്ട് ചെയ്യുക.ഷുഗർ സിറപ്പ് ആഡ് ചെയ്യുക - ചോക്ളേറ്റ് മെൽറ്റ് ആക്കിയത് ചേർക്കുക ഇങ്ങനെ മൂന്ന് ലെയറും ചെയ്യുക. ഇനി നമുക്ക് ഗണാഷ് തയ്യാറാക്കാം .അരക്കപ്പ് വിപ്പിംഗ് ക്രീം, ഡാർക്ക് ചോക്ളേറ്റ്, കുറച്ച് ബട്ടർ എന്നിവ ചേർത്ത് ഡബിൾ ബോയിൽ ചെയ്യുക. അല്പം തണുത്ത ശേഷം കേക്കിന് മുകളിൽ ഒഴിക്കാം. ഫ്രഷ് ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്യാം
By : Jensy Anil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post