ചക്കക്കുരു ഫ്രൈ
By : Suni Ayisha
ചക്കക്കുരു എന്നു കേൾക്കുമ്പോൾ തന്നെ നമുക്കൊരു പുച്ഛമാണ്.
നമ്മൾ ഒരു വിലയും കല്പിക്കാത്ത ഒരു സാധനമാണ് ചക്കക്കുരു.
എന്നാൽ ഗൾഫിൽ പോയവർക് അറിയാം,അല്പം ചക്കകുരുവിന് എത്ര രൂപാ കൊടുക്കേണ്ടി വരുമെന്ന്.

എന്നാൽ ഞാൻ പറയുന്നു ചക്കക്കുരു ആളൊരു പുലിയാണ്....

ഇപ്പോൾ ചക്കയുടെ സീസൺ ആണല്ലോ.ചക്കക്കുരു ഒന്നു പൊരിച്ചു നോക്കൂ.പിന്നെ ജീവിതത്തിൽ നിങ്ങൾ ചക്കക്കുരു കൈവിട്ടിട്ടുള്ള കളിയുണ്ടാകില്ല.
എന്നാ.. ടെസ്റ്റാ...സംഗതി കിടിലനാ....

ചക്കക്കുരു - 20 എണ്ണം.
വെളുത്തുള്ളി - 1 സ്പൂണ്.
മുളകുപൊടി - 1 സ്പൂണ്
മഞ്ഞൾപൊടി - കാൽ സ്പൂണ്.
കൊണ്ഫ്ലോവേർ - 1 സ്പൂണ്.
ചെറുനാരങ്ങാ നീര് - കാൽ സ്പൂണ്.
കറിവേപ്പില.
ഉപ്പ്.

ചക്കക്കുരു പുറമെയുള്ള തൊലി കളയുക.
ഒരു ചക്കക്കുരു 4,5 കഷണങ്ങൾ ആക്കുക.
എല്ലാ മസാലകളും ചേർത്തു മിക്സ് ചെയ്യുക.
ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post