എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ.

Colourful അച്ചപ്പംBy : Maria John
ഇന്നലെ ഞാൻ എന്റെ ശ്രീ ലങ്കൻ ഫ്രണ്ട് (singalese) വീട്ടിൽ ന്യൂ ഇയർ പാർട്ടിക്ക് പോയിരുന്നു. അവരുടെ പുതുവര്ഷവും നമ്മുടെ വിഷുവും ഒരേ ദിവസം തന്നെ. ഈ വർഷം ദുഃഖ വെള്ളിയും വിഷുവും അവരുടെ പുതു വർഷവും എല്ലാം ഒരേ ദിവസം ആയതിനാൽ പാർട്ടി അങ്ങ് നേരത്തെ ആക്കി. പൂജ വെള്ളിയാഴ്ച മാത്രം ചെയ്‌യൂ എന്ന് പറഞ്ഞു.
ഒത്തിരി ആഹാരങ്ങൾ ഉണ്ടായിരുന്നു എങ്കിലും എന്നിക്കു ഇതാണ് ഏറ്റവും മനോഹരം ആയി തോന്നിയത്. അതുകൊണ്ടു തന്നെ നിങ്ങളും ആയി പങ്കു വെക്കുന്നു.
ഉണ്ടാക്കുന്ന വിധം സാദാരണ അച്ചപ്പം പോലെ തന്നെ. food കളർ ചേർത്തിട്ടുണ്ട് എന്ന് മാത്രം. പിന്നെ ഇത്രയും ക്ഷമ കാണിച്ചത് എടുത്തു പറയണമ് അല്ലോ.

രണ്ടു കപ് അരിപൊടി വറക്കാത്തതു ഒരു മുട്ട ആവശ്യത്തിന് തേങ്ങാപാൽ ഒരു ചെറിയ ഞ്ഞുള്ളൂ ഉപ്പു എല്ലാം കൂടി നല്ലപോലെ കുഴക്കുക. ഒരു മാതിരി ദോശ/ഇഡലി മാവ് പോലെ ഇരിക്കണം. തിളയ്ക്കുന്ന എണ്ണയിൽ അച്ചു മാവിൽ മുക്കി വറുത്തു എടുക്കുക.
അച്ചു നല്ലപോലെ കഴുകി ഉണക്കി തിളയ്ക്കുന്ന എണ്ണയിൽ അല്പം നേരം ഇടണം. നല്ല ചൂടുള്ള അച്ചു വേണം മാവിൽ മുക്കാൻ. പിന്നെ 3/4 മാത്രമേ അച്ചു മുങ്ങാവൂ. പതിയെ അച്ചു എണ്ണയിൽ ഇളക്കി ഇളക്കി അച്ചപ്പം അതിൽ നിന്നുംവേര് തിരിക്കണം. ഒരു ഈർക്കിൽ കൊണ്ട് കുത്തി കൊടുത്താൽ മതി പെട്ടെന്ന് വിട്ടു പൊന്നില്ലെങ്കിൽ.
ഫുഡ് കളർ മറക്കല്ലേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post