Home Made Wine - This is how I make it...
By : Adv Giji
കറുത്ത മുന്തിരി - 1 കിലോ
പഞ്ചസാര - 1 കിലോ
തിളപ്പിച്ചാറിയ വെള്ളം - 1 1/4 ലിറ്റർ
മുട്ടയുടെ വെള്ള - 1
ഗോതമ്പ് - 2 പിടി
ഉണ്ടാക്കുന്ന വിധം

നല്ല കറുത്ത മുന്തിരി വാങ്ങി 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു് വെയ്ക്കുക. അതിനു ശേഷം running Water ൽ പിടിച്ച് നന്നായി കഴുകുക. ശേഷം മുന്തിരി അടർത്തി ഒരു പരന്ന പാത്രത്തിൽ ടിഷ്യു പേപ്പർ നിരത്തിയതിനു ശേഷം അതിലേയ്ക്ക് ഇട്ടതിനു ശേഷം ടിഷ്യു പേപ്പർ ഉപയോഗിച്ച് കവർ ചെയ്തു വെയ്ക്കുക. ജലാംശം നന്നായി തുടച്ചു മാറ്റുകയോ അല്ലെങ്കിൽ ഫാൻ ഇട്ട് അതിന് കീഴെ വെച്ച് ജലാശം മാറ്റിയെടുക്കുകയോ ചെയ്യാവുന്നതാണു്. അതിനു ശേഷം വൈൻ ഇടാൻ ഉദ്ദേശിക്കന്ന ജാറിലേയ്ക്ക് ആദ്യം കുറച്ച് മുന്തിരി ഇടുക. ( ഉദ്ദേശം കാൽ കിലോ എന്ന് കണക്കാക്കി) ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ജാർ നന്നായി ചൂടുവെള്ളം ഒഴിച്ച കഴുകി വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. അല്പം പോലും ജലാംശം പാടില്ല. പിന്നീട് അതേ തോതിൽ പഞ്ചസാര കാൽ കിലോ എന്ന കണക്കിൽ ഇടുക. തുടർന്ന് കുറച്ച് ഗോതമ്പ് വിതറിയിടുക. അങ്ങിനെ പുർണ്ണമായും മുന്തിരിയും, പഞ്ചസാരയും ഗോതമ്പും ഇട്ടതിനു ശേഷം മുട്ടയുടെ വെള്ള നന്നായി ബീറ്റ് ചെയ്തത് ഏറ്റവും മുകളിലേയ്ക്ക് ഒഴിക്കുക. പിന്നീട് അതിനു മുകളിൽ ഒരു ചെറിയ സോസറോ മറ്റോ വെച്ചിട്ട് അതിനു മുകളിലേയ്ക്ക് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. എന്നിട്ട് പ്ലാസ്റ്റിക്ക് ഷീറ്റും അതിൽമുകളിലായി തുണിയും ഇട്ട് നന്നായി കെട്ടിവെയ്ക്കുക. നാല് ദിവസത്തിനു ശേഷം തുറന്നു് ഒരു തവിയോ അല്ലെങ്കിൽ നീളമുള്ള സ്റ്റീൽ കയിലോ ഉപയോഗിച്ചു പതുക്കെ ഇളക്കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇളക്കുമ്പോൾ മുന്തിരി പൊട്ടാതെ സൂക്ഷിക്കുക. കാരണം മുന്തിരി പൊട്ടിയാൽ താഴെ sediments അടിഞ്ഞു കൂടിയിട്ട് വൈൻ ക്ലിയർ ആകില്ല. ഇങ്ങിനെ ഒരു അഞ്ച് ദിവസം വരെയൊ പഞ്ചസാര പൂണ്ണാമായും അലിഞ്ഞു ചേരുന്നതു വരെയൊ ഇളക്കുക. അതിനു ശേഷം 20 ദിവസം തികയുമ്പോൾ വൈൻ അല്പം taste ചെയ്തു നോക്കുക. ആവശ്യത്തിനു വീര്യം ആയിട്ടുണ്ടെങ്കിൽ നന്നായി കഴുകി വെയിലത്തു് വെച്ച് ഉണക്കിയെടുത്ത സ്റ്റീൽ ചരുവത്തിലേയ്ക്ക് അരിച്ചൊഴിക്കുക. ചരുവത്തിന്റെ മുകളിൽ തുണി വെച്ച് കവർ ചെയ്തതിനു ശേഷം വേണം അരിക്കാൻ. ഏതാണ്ട് നല്ല ഭാഗം വൈൻ ചറുവത്തിലേയ്ക്ക് വീണു കഴിഞ്ഞാൽ തുണിയോടു കൂടി എടുത്ത് മുന്തിരിയും ഗോതമ്പും അടങ്ങിയ Portion മറ്റൊരു പാത്രത്തിലേയ്ക്ക് നന്നായി പിഴിഞ്ഞ് പ്രത്യേകം വെയ്ക്കുക. അതിനു ശേഷം ഒരു കപ്പ് പഞ്ചസാര അടിവശം കട്ടിയുള്ള ഒരു സ്റ്റീൽ ചരുവത്തിൽ ഇട്ട് കാരമലൈസ് ചെയ്യുക. പഞ്ചസാര ഉരുകി വരുമ്പോൾ തീ കുറച്ച് വെയ്ക്കാൻ ശ്യദ്ധിക്കുക അല്ലെങ്കിൽ പെട്ടെന്നുരുകി കയ്ക്കാൻ സാധ്യതയുണ്ടു്. അങ്ങിനെ ഉരുകി ഒരു തവിട്ടു നിറമാകമ്പോൾ ഇറക്കി വെയ്ക്കുക. കാരമൽ ഇരുന്നു തണുത്തതിനു ശേഷം അതിലേയ്ക്ക് അരിച്ചു വെച്ച വൈൻ ഒഴിച്ചു വെയ്ക്കുക. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇളക്കി കൊടുക്കുക. രണ്ടു ദിവസം കൊണ്ട് കാരമൽ വൈനിൽ ലയിക്കും. അതിനു ശേഷം ഒരു ദിവസം ഇളക്കാതെ വെച്ചിട്ട് വീണ്ടും മറ്റൊരു പാത്രത്തിലേയ്ക്ക് കലങ്ങാതെ ഊറ്റിവെയ്ക്കുക. അതിനു ശേഷം കുപ്പികളിൽ നിറച്ചു വെയ്ക്കാവുന്നതാണു്. കുപ്പി dark colour use ചെയ്യുന്നതാണ് നല്ലത്. അതുപോലെ തന്നെ ആദ്യത്തെ ഒരു 5 ദിവസം കുപ്പികൾ മുറുക്കെ അടയ്ക്കാതിരിക്കുക. fermentation നടക്കുന്നതു് കൊണ്ട് ചിലപ്പോൾ burst ചെയ്യാൻ സാധ്യതയുണ്ട്. ഇത് വർഷങ്ങളായി വീട്ടിൽ വൈൻ ഉണ്ടാക്കുന്ന രീതിയാണ്. ഞാൻ മറ്റു യാതൊരു spices ഉം ചേർക്കാറില്ല. കാരണം വൈൻ കുടിയ്ക്കുമ്പോൾ അരിഷ്ട്ടം കുടിയ്ക്കുന്നതു പോലെ തോന്നുന്നതു് തീരെ ഇഷ്ടമല്ല അതു കൊണ്ടാണു്......

അപ്പോൾ cheers......... ഇതാണ് എന്റെ വൈൻ..... എപ്പടി......

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post