Kannur Appam - Vella Kareppam
By : Anjali Abhilash
അമ്മച്ചിയുടെ അടുക്കളയിലെ എല്ലാ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു / ഈസ്റ്റർ ആശംസകൾ

പച്ചരി 1 കപ്പ്
പഞ്ചസാര: 3/4 to 1 കപ്പ്
ചോറ് : 3 ടേബിൾ സ്പൂൺ
മൈദ : 3 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
ബേക്കിംഗ് സോഡാ : 1/4 ടി സ്പൂൺ
ഉപ്പ്‌ : 1 നുള്ള്
ചെറിയ ഞാലിപ്പൂവൻ പഴം : 1
വെള്ളം
ഓയിൽ

പച്ചരി കഴുകി ഒരു 3 മണിക്കൂർ കുതിരാൻ വെക്കുക
ശേഷം ഓയിൽ ഒഴികെ ബാക്കി എല്ലാ ചേരുവകളും കൂടി നന്നായി അരച്ച് ഒരു 6 മുതൽ 8 മണിക്കൂർ വരെ വെക്കുക
അരിയും ചോറും പഴവും കൂടി അരച്ചെടുത്തതിനു ശേഷം ബാക്കി ഉള്ള ചേരുവകൾ ചേർത്തു ഇളക്കി യോജിപ്പിച്ചാലും മതി.
മാവിന് ഒരുപാട് കട്ടി ഉണ്ടാവരുത്. നമ്മൾ ഗോതമ്പു ദോശക്കു മാവ് ഉണ്ടാക്കുന്ന പരുവം.
ഞാൻ പൊന്നി അരിയുടെ ചോറാണ് ചേർത്തത്
ഉണ്ണി അപ്പം ഉണ്ടാക്കുന്ന കാരയിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് നന്നായി ചൂടായാൽ തീ കുറച്ചു വെച്ച് മാവൊഴിച്ചു ചുട്ടെടുക്കാം
അപ്പം ബ്രൗൺ കളർ ആവരുത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post