ചൂട് കൂടി വേരുകയെല്ലേ കഞ്ഞിയും ചമ്മന്തിയും ഒന്ന് ആലോചിച്ചു നോക്കിയേ വായിൽ വെള്ളം വരും. ഒന്നും കൂട്ടാൻ ഇല്ലെങ്കിലും ചമ്മന്തി ഉണ്ടെങ്കിൽ കഞ്ഞി എപ്പോ കുടിച്ചു എന്ന് ചോദിച്ചാൽ മതി. ഇത് മോര് കാച്ചിയതിനോടും നല്ല കോമ്പിനേഷൻ ആണ്. ഇനി റെസിപിലേക്ക് കടക്കാം

ഉണക്ക ചെമ്മീൻ ചമ്മന്തി
By : Sindhu Nidhi
ചേരുവകൾ
1:തേങ്ങാ -1
2:ചെറിയ ഉള്ളി-250 ഗ്രാം
3:മുളക്പൊടി-3tsp
4:കറിവേപ്പില
5:ഉപ്പ്

ഉണ്ടാക്കുന്ന വിധം

ചെമ്മീൻ വറക്കുക .മൂത്താൽ ഇറക്കി വെച്ചു തലയും വാലും കളയുക. blender 1to5 ചേരുവകൾ ഒതുക്കി എടുക്കുക. ഒതുക്കിയ items കൂടെ ചെമ്മീൻ കൈ കൊണ്ട് പൊടിച്ചു ചേർക്കുക. ഇടിഅമ്മി ഉണ്ടെങ്കിൽ എല്ലാം അതിൽ ഒതുക്കി എടുക്കാം. വളരെ എളുപ്പമുള്ള റെസിപി ആണ്. ഈ ചമ്മന്തി സ്രാവ് ,മാന്തൽ, ചെമ്മീൻ വെച്ചു ചെയ്യാം.ഉണക്ക ചെമ്മീൻ ആയത് കൊണ്ട് ഉപ്പ് നോക്കി ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post