ബ്രഡ് ടോസ്സ്റ് - Bread Toast
By : Hanan Hanan
Bread slices ..6 പീസ്
ചിക്കൻ ഓർ ബീഫ്..100 gm
സവോള.... 1
ഇഞ്ചി വെളുത്തുള്ളി..1 sp ചതച്ചത്
പച്ചമുളക്..4
മഞ്ഞൾ പൊടി...അര sp
കുരുമുളക് പൊടി..1 sp
മല്ലിപ്പൊടി..1 sp
ഗരം മസാല..അര sp
കറിവേപ്പില..മല്ലിയില.കുറച്ചു
നെയ്യ്..കുറച്ചു
വെളിച്ചെണ്ണ..2 sp
ഉപ്പു..ആവശ്യത്തിനു

ആദ്യം ഉപ്പും..ഒരു നുള്ളു കുരു മുളക് പൊടിയും ചേർത്ത് ഇറച്ചി വേവിച്ചെടുക്കണം...ഇനി പാനിൽ എണ്ണ ഒഴിച്ച് vegetables ഉപ്പു ചേർത്ത് വഴറ്റണം..then മസാല പൊടികൾ കൂടി ഇട്ടു മൂക്കുമ്പോൾ വേവ്‌ച്ചു വെച്ച ഇറച്ചി ഒന്ന് തിരുമ്മി ഇതിലോട്ട ഇട്ടു കൊടുക്കണം...എല്ലാംകൂടി ഒന്ന് മിക്സ് ആവുമ്പോൾ ഇലകൾ ഇട്ടു കൊടുത്തു ഇറക്കി വെയ്ക്കാം..

ഇനി 2 ബ്രഡ് slice ഇനിടയ്ക്കു ഇ കൂട്ട് വച്ച് പയ്യെ ഒന്ന് പ്രെസ്സ്ചെയ്തു ചൂടുള്ള തവായിൽ നെയ് പുരട്ടി ഇവ ഓരോന്നായി തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം..ഇതാണ് റെസിപി

ഞാൻ ഗ്യാസ് ടോയ്സ്റ്റർ ൽ ആണ് ഉണ്ടാക്കിയത്..അത് അറിയില്ലേ എന്താണെന്നു..?ഗ്യാസ് ടോയ്സ്റ്ററിൽ ആവുമ്പോൾ എണ്ണ.. നെയ്യ് ഒന്നും പുരട്ടണ്ട..കൂടുതൽ ഹെൽത്തി ആണ്.അതിനായി ഇ bread കൂട്ട് ഗ്യാസ് ടോയ്സ്റ്ററുന്നള്ളിൽ വെച്ച് ക്ലിപ്പ് ചെയ്തു ചെറിയ തീയിൽ രണ്ടു വശവും വേവിച്ചെടുക്കുക.last ഇത് പോലെ കോണാ യിട്ടു മുറിച്ചെടുക്കുക..

എല്ലാവര്ക്കും അറിയുന്ന റെസിപി ആണെങ്കിൽ കൂടി അറിയാത്തവർക്ക് ഇരിയ്ക്കട്ടെ..ല്ലേ..
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ..അപ്പൊ ബൈ നൗ..ഇഷ്ട്ടയെങ്കിൽ ലൈക് ആൻഡ് Comments തരണേ...
അതിനുള്ള റിപ്ലൈ ഒഴിവു പോലെ തരാം... നോമ്പ് അല്ലെ....
എല്ലാവര്ക്കും റമസാൻ കരീം...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post