EGGNOG - എഗ്ഗ്‌നോഗ്
By : Riya Suraj
ഇതു ആരെകിലും ട്രൈ ചെയ്തിട്ടുണ്ടോ ...ചെയ്തിട്ടില്ലെഗിൽ ട്രൈ ചെയ്യണം ...too yummy ടൂ ക്രീമി ......കാനഡ അമേരിക്ക രാജ്യങ്ങളിലെ ആളുകളുടെ ഫേവറേറ്റ് ഡ്രിങ്ക് എന്ന് വേണമെഗിൽ പറയാം ...ക്രിസ്മസ് സീസണിൽ ആണ് കൂടുതലും അവർ ഇതു കുടിക്കുന്നെ ...ക്രിസ്മസ് ദിവസം ഈ ഒരു ഡ്രിങ്ക് കുടിക്കാത്ത അമേരിക്കകാർ ഉണ്ടാകില്ല ...ഇതൊക്കെ ശെരിയാണോ എന്ന് എനിക്ക് അറിയില്ല ...എന്റ അറിവ് വെച്ച് ഞാൻ പറഞ്ഞതാ ...
എന്തെകിലും തെറ്റ് ഉണ്ടെകിൽ അറിയാവുന്നവർ കമന്റ് ചെയ്യാം ....എന്താണേലും റെസിപി ഞാൻ പോസ്റ്റ് ചെയ്യുന്നു ...

മുട്ടയുടെ വെള്ള 3 എണ്ണം
മുട്ടയുടെ മഞ്ഞ 3എണ്ണം
പാൽ ഒരു കപ്പ്
പഞ്ചസാര ഒരു കപ്പ്
ക്രീം ഒരു കപ്പ്
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
ജാതിക്ക പൊടിച്ചത് കാൽ ടീസ്പൂൺ
റം /വിസ്കി/ ബ്രാണ്ടി🙊കാൽ കപ്പ് ( ഇതു ഇടണം എന്ന് നിർബദം ആണ് ...എന്നാലേ എഗ്ഗ്‌നോഗ് റെസിപി ആകു ....പിന്നെ ഇതൊന്നും വീട്ടിൽ കരുതാത്തവർ വൈൻ ഉണ്ടാകുമലോ അത് വെച്ച് അഡ്ജസ്റ്റ് ചെയ്ത മതി)...

പ്രെപ്പറേഷൻ വെരി സിമ്പിൾ ...
ഒരു ബൗൾ എടുക്കുക ...എഗ്ഗ് യോക്ക് പഞ്ചസാര പാൽ ക്രീം വാനില എസ്സെൻസ്‌ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക ....
വേറെ ഒരു ബൗളിൽ എഗ്ഗ് വൈറ്റ് നന്നായി ബീറ്റ് ചെയ്തു നന്നായി പതഞ്ഞുവരണം...ഈ എഗ്ഗ് വൈറ്റ് എഗ്ഗ് യോക്ക് മിക്സിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക ....അവസാനം റം /വിസ്കി/ ബ്രാണ്ടി അല്ലെഗിൽ വൈൻ ചേർത്ത് മിക്സ് ചെയ്തു ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം....സെർവ് ചെയ്യുബോൾ ജാതിക്ക പൊടിച്ചതും കൂടി സ്പ്രെഡ് ചെയ്യുക ....ഞാൻ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തും ഇട്ടു. ഉഗ്രൻ ടേസ്റ്റ് ആണ് ....
എല്ലാരും ട്രൈ ചെയ്തു നോക്കുക ...ഇഷ്ടമായവർ ലൈക് ചെയ്യുക കമന്റ് ചെയ്യുക ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post