രാജ്‌മാ മസാല
By : Sunayana Sayanora
രാജ്‌മാ/Red kidney beans: 1 കപ്പ്
സവാള: 2 എണ്ണം (കൊത്തിയരിഞ്ഞത്)
തക്കാളി: 2 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
മുളകുപൊടി: 1 ടേബിൾ സ്പൂൺ
മഞ്ഞൾപൊടി: ഒരു നുള്ള്
മല്ലിപ്പൊടി: ¼ ടേബിൾ സ്പൂൺ
ഗരം മസാല: ½ ടേബിൾ സ്പൂൺ
ചിക്കൻ മസാല: 1 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ: ഒന്നാം പാൽ & രണ്ടാം പാൽ

തയ്യാറാക്കുന്ന വിധം:

രാജ്‌മാ 7-8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം കുക്കറിൽ വേവിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു കറിവേപ്പില ഇടുക. ശേഷം സവാള, തക്കാളി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇട്ടു വഴറ്റുക. അതിലേക്ക് ചിക്കൻ മസാല ഒഴിച്ച് ബാക്കി മസാല പൊടികളും ഉപ്പും ചേർത്ത് 5 മിനിറ്റ് വഴറ്റിയ ശേഷം രണ്ടാം തേങ്ങാപ്പാൽ ചേർത്ത് മീഡിയം തീയിൽ 15 മിനിറ്റ് അടച്ചു വേവിക്കുക. നല്ലപോലെ വഴന്നു വരുമ്പോൾ രാജ്‌മാ വേവിച്ചത് അതിലെ വെള്ളത്തോടെ ചേർക്കുക. വെള്ളം അല്പമൊന്നു വറ്റുമ്പോൾ ഒന്നാം തേങ്ങാപ്പാലും ചിക്കൻ മസാലയും ചേർത്ത് 5 മിനിറ്റ് അടച്ചു വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post