Rasam (രസം)
തയ്യാറാക്കിയത് :ബിജിലിമനോജ്
തക്കാളി : 2 എണ്ണം
പുളി  : നെല്ലിക്ക വലുപ്പത്തിൽ
ജീരകം : 2 ടീസ്പൂൺ
വെളുത്തുള്ളി : 6 അല്ലി
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
മല്ലിപ്പൊടി :4 ടേബിൾസ്പൂൺ/
(പച്ചമല്ലി : 6 ടേബിൾസ്പൂൺ ചതച്ചത്)
കായം: ½ ടീസ്പൂൺ വറുത്തു  പൊടിച്ചത്
കുരുമുളക് പൊടി/ചതച്ചത്: 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ: 2 ടേബിൾസ്പൂൺ
കടുക്: 1 ടീസ്പൂൺ
ഉണക്കമുളക്: 3 എണ്ണം
മല്ലിയില: കുറച്ച്
കറിവേപ്പില: കുറച്ച്
വെള്ളം, ഉപ്പ്:ആവശ്യത്തിന്
തക്കാളി,പുളി പിഴിഞ്ഞത് എന്നിവ 1 ഗ്ലാസ് വെള്ളമൊഴിച്ച്,നന്നായി വേവിക്കുക.മല്ലി പൊടി/ചതച്ച മല്ലി, മഞ്ഞൾ പൊടി,ചതച്ച വെളുത്തുള്ളി,ചതച്ച ജീരകം ,വറുത്തു പൊടിച്ച കായം എന്നിവ ചേർക്കുക. വെള്ളം കുറവാണെങ്കിൽ അല്പം ചൂടു വെള്ളം ചേർക്കുക.കുറച്ച് വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില, മല്ലിയില എന്നിവ വറുത്തിടുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post