പ്രൊട്ടീൻ ഷേക്ക്
By : Fathwima Shemeer
നമ്മുടെ ഈ ഗ്രൂപ്പ് ഒരു അടിപൊളി ഇടിവെട്ട് കുടുംബമാണല്ലോ. 
അപ്പൊ ഇവിടുള്ളവരെല്ലാം എന്റെ സഹോദരീസഹോദരൻമാരായിട്ട് വരൂല്ലേ...?
അത്കൊണ്ട് തന്നെ നിങളുടെയെല്ലാം ആരോഗ്യം ശ്റദ്ധിക്കേണ്ടത് ഈ പാവത്തിന്റെ കൂടെ കടമയല്ലേ...
so,നിങൾക്കെല്ലാവർക്കും വേണ്ടി ടേസ്റ്റിയും ഹെൽത്തിയുമായ ഷേക്കുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. പേരുപോലെതന്നെ ഒരു പാട് പ്രോട്ടീൻസ് അടങിയ ഷേക്കാണിത്.ഇതിന്റെ പ്രത്യേഗത എന്തെന്നാൽ വെളുത്ത വിഷം എന്നറിയപ്പെടുന്ന പഞ്ചസാര ചേർക്കുന്നില്ല എന്നതാണ് പക്ഷേ പഞ്ചാരക്കൊട്ടും കുറവില്ല കേട്ടോ...
അപ്പൊ, വേണ്ട സാധനങൾ ദാ..പിടിച്ചോ...:-
കുരു കളഞ ഈന്തപ്പഴം::--8-10
പഴം അരിഞത്::--1
ബദാം കുതിർത്ത് തോല് കളഞത്::--20
പാൽ തണുപ്പിച്ചത്::--2 കപ്പ്
പട്ടപ്പൊടി::-- കാൽ സ്പൂൺ
കൊക്കോ പൗഡർ-1/2 tspn
മേൽ പറഞവയെല്ലാം മിക്സിയിലിട്ട് നന്നായി ക്ർ..........ക്ർ....... ആക്കി ഗ്ലാളിലൊഴിച്ച് നല്ലൊരു പോട്ടം എടുത്ത് വാട്സപ്പിലും ഫേസ്ബുക്കിലുമൊക്കെയങട് പോസ്റ്റീട്ടങട് കുടിച്ചാലുണ്ടല്ലോ...ന്റെ സാറേ.......(ബാക്കി ഉണ്ടാക്കി കുടിച്ചിട്ട് നിങൾ പൂരിപ്പിച്ചോട്ടാ...😜😜🙊)
ഇപ്പൊ പലർക്കും ഹെൽത്തിയോടൊപ്പം ടേസ്റ്റിയുമായ ഡ്രിങ്ക്സ് ആണല്ലോ ആവശ്യം. അത്തരക്കാർക്ക് ബെസ്റ്റ് ആണ് കേട്ടോ ഈ പാനീയം.ട്രൈ ചെയ്യണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post