Curried Lotus Root - താമരയുടെ വേര് കറി (കമൽ കക്കടി in Hindi)
By : Maria John
ഇ ത്രയും ആരോഗ്യപ്രദം ആയ വേറെ ഒരു കിഴങ്ങു വർഗം ഉണ്ടോ എന്ന് സംശയം ആണ്. വാങ്ങിക്കുമ്പോൾ ഒന്ന് ഒടിച്ചു നോക്കിയാൽ മതി.പെട്ടെന്ന് ഒടിഞ്ഞാൽ നല്ലതു ആണ് .മൂത്തു പോയത് ആണെങ്കിൽ നാരു ഉണ്ടാവും.രുചിയും ഇല്ല ഗുണവും ഇല്ല.ഇതിനു പ്രതിയെകം ആയി ഒരു രുചി ഒന്നും ഇല്ല.ചിപ്സ് ഉണ്ടാക്കാനും സാലഡിനും നല്ലതു തന്നെ.എനിക്ക് കറിയാണ് ഇഷ്ടം.
Dietry ഫൈബർ ഉം പൊട്ടാസിയം ആണ് എടുത്ത പറയണ്ട ഗുണങ്ങൾ. ബ്ലഡ് പ്രഷർ ക്രമീകരിക്കാൻ വളരെ പ്രയോജനപ്പെടും.
ഡൽഹിയിൽ വെച്ച് ധരാളം കഴിച്ചിട്ടുണ്ട്.ഇവിടെ കിട്ടണം എങ്കിൽ ഏഷ്യൻ കടകളിൽ പോകണം.ബുദ്ധ മത സന്യാസികളുടെ ഇഷ്ട ആഹാരം. vietnam ഇൽ വെച്ച് കൂട്ടുകറിയിൽ ഒന്ന് രണ്ടു കഷ്ണം കിട്ടി.
എന്റെ കറിയുടെ റെസിപ്പി:450 gm റൂട്ട് കഴുകി cross section ആയി മുറിക്കുക. മൂന്ന് മീഡിയം സൈസ് സവാള നാലഞ്ചു വെളുത്തുള്ളിയുടെ തുടം അല്പം ഇഞ്ചി എല്ലാം കൂടി അല്പം എണ്ണയും സ്വല്പം വെള്ളവും കൂട്ടി മിക്സിയിൽ അരക്കുക.ഫ്രഷ് ആയി പൊടിച്ച വറക്കാത്ത മല്ലിയുടെ പൊടി ഒരു ടേബിൾസ്പൂൺ അര ടേബിൾസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ ഗരം മസാല ഇതെല്ലം കൂടി ഉള്ളി അരച്ചതിലോട്ടു ഇട്ടു വീണ്ടു നല്ലപോലെ അരക്കുക.വേണം എങ്കിൽ വെള്ളം അല്പം കൂടി ചേർക്കാം.
ഇനിയും ഒരു കുക്കറിൽ ഒരു ടേബിൾസ്നപൂൺ എണ്ണ ഒഴിച്ച് ഈ മസാലക്കൂട്ടും ഇട്ടു അടുപ്പത്തു വെക്ുക.ചൂട് എണ്ണ ആണെങ്കിൽ മസാല പൊട്ടി തെറിക്കാൻ തുടങ്ങും.വെള്ളം പറ്റി കഴി ഞ്ഞു ചെറുതീയിൽ ഇളക്കി ഈ മസാല വേവിച്ചു എടുക്കുക.എണ്ണ തെളിഞ്ഞു വരണം.ഇതിലോട്ട് രണ്ടു വലിയ പഴുത്ത തക്കാളി അരിഞ്ഞിട്ടു ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയതിനു ശേഷം കട്ടു ചെയ്‌ത ലോട്ടസ് റൂട്ട് ചേർക്കുക.നല്ലപോലെ ഇളക്കി വെള്ളം കഷണങ്ങൾ മൂടും വരെ ഒഴിച്ച് ഇളക്കി അടച്ചു വെച്ച് പ്രഷർ വന്നതിന് ശേഷം വെയിറ്റ് വെച്ച് 15 -
20 മിനിറ്റ് മീഡിയം തീയിൽ വേവിക്കുക.
മല്ലി ഇല മുകളിൽ വിതറാം.ഞാൻ curly പാഴ്സലി ആണ് ഉപയോഗിച്ചത്.
ചപ്പാത്തിക്കും ചോറിനും ഒക്കെ നല്ല കറി കഷണങ്ങൾ സോഫ്റ്റ് ആവും എന്നാൽ ഉടഞ്ഞു പോവല്ലേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post