ഇന്ന് ഞാൻ ആരോഗ്യത്തിന് ഹാനികരം ആയത്തും എന്നാൽ മലയാളികൾക്ക് പ്രിയപ്പെട്ടതും ആയ പൊറോട്ട ആണ് ഞാൻ നിങ്ങൾക് വേണ്ടി പാചകകുറിപ് പറയുന്നത്.
പൊറോട്ട
By : Yasna Faizal
മൈദ 2കപ്
മുട്ട 1എണ്ണം
പഞ്ചസാര 1/2സ്‌പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
സോഡാപ്പൊടി 1ചെറിയ സ്‌പൂൺ
ആദ്യം മുട്ട പഞ്ചസാര ഉപ്പ് സോഡാപ്പൊടി ഇത്തിരി ഓയിൽ എല്ലാം കൂടി നന്നായി യോചിപ്പിക്കുക പതഞ്ഞു വരുന്നത് വരെ യോചിപ്പിക്കുക. എന്നിട്ട് മൈദ അതിൽ ഇട്ട് നന്നായി അയച്ചെടുക്കുക കയ്യിൽ ഒട്ടതക വിധം വെള്ളം കുറേശെ ഒഴിച്ച് അയച്ചെടുക്കുക. അയഞ്ഞ ശേഷം 3മണിക്കൂർ വെക്കുക. എന്നിട്ട് ചെറിയ ഉണ്ടകൾ ആക്കി കട്ട്‌ ചെയ്തു ഓയിൽ തേച്ചു 1മണിക്കൂർ വെക്കുക. എങനെ വേകുമ്പോൾ നല്ല മായം കിട്ടും. അത് കഴിഞ്ഞു ഓയിൽ തൊട്ട് നന്നായി പരത്തി വീശി ചിത്രത്തിലെ പോലെ ചുറ്റി അര മണിക്കൂർ വെച്ചു. പിന്നെ കൈവെള്ള കൊണ്ട് പരത്തി പിന്നീട് ഓയിൽ ഒഴിച്ച് നന്നായി മൊരിച്ചു ചുട്ടെടുക്കുക. എന്നിട്ട് അത് അടിക്കണം എന്നിട്ട് നല്ല ബീഫ് കറി മായി കഴിക്കണം. എന്റെ രീതിയിൽ ഉണ്ടാക്കിയതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post