ചോക്ലേറ്റ് വനില ഐസ്ക്രീം കേക്ക് 
By : Sree Harish
കുട്ടികൾക്ക് ഏറെ ഇഷ്ട്ടമാണല്ലോ ചോക്ലേറ്റ് കേക്ക് .അതിന്റെകൂടെ ഐസ് ക്രീം കൂടെ ഉണ്ടായാലോ!!.ഇഷ്ട്ടമുള്ള ഐസ് ക്രീം ഉപയോഗിക്കാം ..
പ്ലെയിൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി തണുത്ത ശേഷം ഷാർപ്പായ കത്തികൊണ്ട് അല്ലെങ്കിൽ കട്ടിയുള്ള നൂലുകൊണ്ട് പതുക്കെ മുറിഞ്ഞു പോകാതെ നേർപകുതി കട്ട് ചെയ്തെടുക്കുക.ഒരു പ്ലാസ്റ്റിക് കണ്ടൈനർ എടുത്തു അതിലേക്കു ബേക്കിംഗ് ഷീറ്റ് / പ്ലാസ്റ്റിക് wrap വെച്ചശേഷം കേക്കിന്റെ ഒരു പകുതി വെക്കുക.ഇതിന്റെ മുകളിലേക്ക് ഐസ് ക്രീം ലെയർ ചെയ്യുക. ശേഷം കേക്കിന്റെ മറ്റേ പകുതി മുകളിൽ വെച്ച് നന്നായി അമർത്തികവർ ചെയ്തു ഫ്രീസറിൽ വെക്കുക മൂന്ന് മണിക്കൂർ തണുപ്പിച്ച ശേഷം ഉപയോഗിക്കാം. കേക്ക് വെച്ചിരിക്കുന്ന പാത്രം കമഴ്ത്തി പ്ലേറ്റിലേക്കു മാറ്റി കട്ട് ചെയ്യാം.പെട്ടെന്ന് ഇളകി വരാനാണ്‌ ബേക്കിംഗ് ഷീറ്റ് / wrap വെക്കുന്നത്.ബട്ടറോ എണ്ണയോ പുരട്ടിയാലും മതി ചോക്ലേറ്റ് കേക്ക് ഞാൻ നേരുത്തെ പോസ്റ്റ് ചെയ്തിരുന്നു . അതേ റെസിപ്പിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ചോക്ലേറ്റ് കേക്ക്
**********************
മൈദ -1 1/2 കപ്പ്
കോകോ പൗഡർ-3/4 കപ്പ്
1 ടി സ്പൂൺ ബേക്കിംഗ് സോഡാ
പഞ്ചസാര -1 1/2 കപ്പ്
വാനില എസ്സൻസ് -1 1/2 ടി സ്‌പൂൺ
ബേക്കിംഗ് പൌഡർ -1 1/2 ടി സ്പൂൺ
ഉപ്പ് -1 പിഞ്ച്
പാൽ & ചെറു ചൂട്‌ വെളളം -1/2 കപ്പ്
മുട്ട -2
ബട്ടർ or വെജ് ഓയിൽ -1/2 കപ്പ്
ഓവൻ പ്രീ ഹീറ്റ് ചെയ്യുക. 350 degrees F (175 degrees C).
മൈദയും,കോക്കോ പൗഡറും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും ഒന്നിച്ചാക്കി ഇളക്കി വെക്കുക.മുട്ട ഉടച്ചു ഒരു ഫോർക് or സ്പൂൺ/ വിസ്ക്ക് കൊണ്ട് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് പഞ്ചസാരയും ഓയിലും കൂടി മിക്സ് ചെയ്യുക.ചേർത്ത് വെച്ചിരിക്കുന്ന മൈദാ കോകോ മിക്സ് ഇതിലേക്ക് കുറേശ്ശേ ചേർത്ത് ഇളക്കുക പാലും വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ബീറ്റർ ഉപയോഗിക്കുകയാണെങ്കിൽ 2 മിനിറ്റ് മീഡിയം സ്പീഡിൽ മിക്സ് ചെയ്യുക.ഇല്ലായെങ്കിൽ വിസ്‌ക്,സ്പൂൺ,ഫോർക് ഇതേതെങ്കിലും ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക ലാസ്റ് വനില extract കൂടി ചേർത്തിളക്കാം.കേക്ക് പാനിൽ ബട്ടർ or എണ്ണ തടവി മിശ്രിതം ഒഴിച്ച് 35 മിനിട്ട് ബേക്ക് ചെയ്യാം.(കുക്കിംഗ് ഷോയിൽ നിന്നും കിട്ടിയ റെസിപ്പി )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post