ഫുൽക്ക ചപ്പാത്തി
By : Shaharaban Shanu
മുന്നതെ എന്റെ പോസ്റ്റിനു കുറേ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി ഉണ്ട്ട്ടോ...ഇനിയും അത് പോലെ പ്റതീക്ഷിക്കുന്നു.
ഇന്ന് ചപ്പാത്തി കൊണ്ടാ വന്നേ....
കളിയാക്കല്ലേട്ടോ.....ആദ്യമേ പറയട്ടെ....ഇതിനെക്കാൾ നന്നായി ചപ്പാത്തി ഉണ്ടാക്കുന്നവർ ഉണ്ടാവും.... അവർ ക്ഷമിക്കുക....
ഞാൻ ഉണ്ടാക്കുന്ന രീതി & കുറച്ച് ടിപ്സ് പറയാം...
ഫുൽക്ക മോഡൽ ചപ്പാത്തി ടി വി പരസ്യതിൽ കണ്ട് പരീക്ഷിച്ച്... നടക്കാതെ പോയവർക്ക് കൂടി വേണ്ടി ആണ് ഈ പോസ്റ്റ്....തീയിൽ ഡയറക്ട് ഇടാതെ...ഗ്റിൽ ഇല്ലാതെ...ഏത് ആട്ട പൊടി കൊണ്ടും...പാനിൽ തന്നെ....ഫുൽക്ക ചപ്പാത്തി ഉണ്ടാക്കാം....
ചിലർ പറയാറുണ്ട് ചൂട് വെള്ളത്തിൽ മാവ് കുഴച്ചാലെ സോഫ്റ്റ് ആവൂ എന്ന്.....അങ്ങനെ ഒന്നും ഇല്ലട്ടോ....ഞാൻ പച്ച വെള്ളം ആണ് ഉപയോഗിക്കുന്നത്....പിന്നെ ചൂട് വെള്ളം ഉപയോഗിക്കുന്നത് ഷുഗർ പേഷ്യന്റസിന് നല്ലതാണ്....
ഡബിൾ കുക്ഡ് ഫുഡ്, ഷുഗർ പേഷ്യന്റസിന് നല്ലതാണ്....
അപ്പൊ നമ്മക്ക് ചപ്പാത്തി ഉണ്ടാക്കാ
ആട്ട പൊടി, ഉപ്പ് & വെള്ളം ചേർത്ത് മയത്തിൽ കുഴക്കുക....വെള്ളം അളവ് പറയാൻ പറ്റില്ല...മാവ് ഫുൾ കുഴച്ചാൽ കയ്യിൽ ഒട്ടാതെ തൊടുമ്പൊ മയത്തിൽ കിട്ടണം.....ആട്ട പൊടി മാറുമ്പൊ വെള്ളം അളവ് മാറാം...
മാവ് കുഴച്ച് അപ്പൊ തന്നെ വേണേൽ ഉരുള ആക്കി പരത്താം.... വല്ലാണ്ട് നൈസ് ആക്കി പരത്താതിരിക്കുക...നൈസ് ആയാൽ ചപ്പാത്തി, ഫുൽക്ക ആവില്ല ഡ്റൈ ആവും
ചപ്പാത്തി ചുടുമ്പോൾ ഫുൾ ഫ്ലേമിൽ തന്നെ ഇട്ട് പെട്ടെന്ന് ചുട്ട് എടുക്കുന്നതാണ് നല്ലത്.... പാനിൽ ഇട്ട് ഒരു സൈസ് നന്നായി പൊങ്ങി വരുമ്പൊ... മറിച്ചിടുക....ആ സൈഡും ഒന്ന് പൊങ്ങാൻ തുടങ്ങിയാൽ......പിന്നെ മുന്നെ ചുട്ട് തയ്യാറാക്കിയ ഒരു ചപ്പാത്തി ഇതിന് മുകളിൽ വെച്ച്... വളരെ പയ്യെ അമർത്തി പാനിൽ ഇട്ട് ഒന്ന് കറക്കുക....അപ്പൊ ചപ്പാത്തി നന്നായി പൊങ്ങി വരും....മുകളിൽ ഇട്ട ചപ്പാത്തി മാറ്റി....പൊങ്ങി വന്നത് മ്മടെ ചപ്പാത്തി എടുക്കാം....
കരിയാതെ നോക്കൂ....തീ കൂടുതൽ ആണ് തോനിയാൽ ഇത്തിരി കുറച്ച് വെക്കാം....വല്ലാണ്ട് കുറച്ചാൽ ചപ്പാത്തി ഡ്റൈ ആവും....
ചൂടോടെ ചപ്പാതിയിൽ വേണേൽ എണ്ണയോ നെയ്യോ പുരട്ടാം...
അറിയാത്തവർക്ക് വേണ്ടി ആണുട്ടോ.... ഞാൻ ഒക്കെ കുറേ കഴിഞ്ഞാ നല്ല ചപ്പാത്തി ഉണ്ടാക്കി പടിച്ചേ....
Previous Post Next Post