നല്ല നാടൻ അവിയലും ചൂട് ചോറും കൂടി ഒരു പിടി പിടിച്ചാലുണ്ടാലോ എന്റെ സാറേ... ഇന്ന് ഞാൻ അങ്ങിട് നാടൻ അവിയൽ ഉണ്ടാകി... എന്റെ ഉമ്മുമ്മ സ്പെഷ്യൽ... 🍜
By : Jishana Shajahan
ആദ്യം തന്നെ പച്ചക്കറികളൊക്കെ നീളത്തിൽ അരിഞ്ഞത് ഉപ്പും മഞ്ഞൾ പൊടിയും 1Tsp മുളകുപൊടിയും 2Tsp എണ്ണയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്തു വേവിക്കുക... ഇടയ്ക്കു ഇടയ്ക്കു ഇളക്കി കൊടുകണം... 
ഇന്നി ഒരു കപ്പ്‌ തേങ്ങയിൽ 1/2 ജീരകവും കുഞ്ഞുള്ളിയും ചേർത്തു അരച്ചത്‌ ഈ പച്ചക്കറിയിലേക് ചേർത്തു കൊടുക്കുക... പുള്ളിക് വേണ്ടി പുള്ളി വെള്ളമോ തൈരോ ചേർത്തു കൊടുകാം..
3 min അടച്ചു വെച്ചു വേവിക്കുക
ഇന്നി ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, ഉണകമുളക്, താളിച്ചു ചെറുതായി അരിഞ്ഞ കുഞ്ഞുള്ളി golden കളർ ആകുന്നത് വരെ മൂപ്പിക്കുക...
ഇതിനെ അവിയിലേക് ചേർത്തു കൊടുക്കുക... ലാസ്റ്റ് 1Tsp വെളിച്ചെണ്ണ കൂടി ചേർത്തു കൊടുകാം... 
ഉമ്മുമ്മ തേങ്ങാ കൂട്ട് ചേർക്കുമ്പോൾ കുറച്ചു jaggery (1Tsp)കൂടി ചേർത്തു കൊടുക്കും... അതിന്റെ ടേസ്റ്റ് ഒന്ന് വേറെയാ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post