നാൻ (ബട്ടർ നാൻ, തന്തൂർ നാൻ - തന്തൂർ റൊട്ടി, ഗാർലിക് നാൻ)
By : Antos Maman
പേർഷ്യയിൽ ആണ് നാൻ ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു .നമ്മൾ ഇന്ത്യയിൽ അതിന്റെ പല വെറൈറ്റികൾ ഉണ്ടാക്കുന്ന്നു. ബട്ടർ ചേർക്കുമ്പോൾ ബട്ടർ നാൻ ആകുന്നു ,തന്തൂറിൽ ചുടുമ്പോൾ തന്തൂർ നാൻ ആവുന്നു . വെളുത്തുള്ളി ചേർക്കുമ്പോൾ ഗാർലിക് നാൻ ആകുന്നു അത്രതന്നെ . 3 തരം നാൻ റെസിപ്പികൾ താഴെ ചേർക്കുന്നു

ആട്ട / മൈദാ 
തൈര് ( അധികം പുളിയില്ലാത്ത )
പഞ്ചസാര
ഉപ്പ്
എണ്ണ , ബട്ടർ
മല്ലിയില ,പുതിനയില , എള്ള്
വെളുത്തുള്ളി അരച്ചതും അരിഞ്ഞതും
യീസ്റ്റ്

ഇളം ചുടുവെള്ളത്തിൽ അൽപ്പം പഞ്ചസാര, യീസ്റ്റ് എന്നിവ ചേർത്ത് അരമണിക്കൂർ പൊങ്ങാൻ വയ്ക്കുക .അരിച്ച ഗോതമ്പ് അല്ലെങ്കിൽ മൈദാ ( ഗോതമ്പ് വെച്ചാണെങ്കിൽ തന്തുർ നാൻ ഉണ്ടാക്കാം , മൈദാ ആണെങ്കിൽ ബട്ടർ നാനും ) യിലേക്ക് പൊങ്ങിയ യീസ്റ്റ് മിശ്രിതം തൈര് ബട്ടർ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് (ഗാർലിക് നാൻ ആണുണ്ടാക്കാൻ പോകുന്നതെങ്കിൽ വെളുത്തുള്ളി അരച്ചതും കുടി ചേർക്കുക ) ചപ്പാത്തി പരുവത്തിൽ കുഴച്ചു മാറ്റിവെക്കുക . 5 മുതൽ 8 മണിക്കൂർ വരെ പൊങ്ങാൻ വയ്ക്കുക ( മാവിൽ വിരൽ കൊണ്ട് അമർത്തിയാൽ റബ്ബറിലെപ്പോലെ തിരിച്ചു വരും നന്നായി പൊങ്ങിയ മാവ് )
മല്ലിയില പൊതിനയില എന്നിവ വളരെ ചെറുതായിട്ട് അരിഞ്ഞു മാറ്റിവെക്കുക. പൊങ്ങിയ മാവ് ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക . ചപ്പാത്തി പലകയിൽ പൊതീന മല്ലി അരിഞ്ഞത് / എള്ള് വിതറി ( നിർബന്ധമല്ല കേട്ടോ ഒരു ലുക്കും വെറൈറ്റി ടേസ്റ്ററും കിട്ടാൻ വേണ്ടിയാണിത്, ഇതിനൊക്കെ പകരം വെളുത്തുള്ളി പൊടിയായരിഞ്ഞത് ചേർക്കാമെങ്കിൽ ഗാർലിക് നാൻ ആയി ) ഉരുളകൾ അതിലൂടെ ഒന്ന് ഉരുട്ടിയ ശേഷം പരത്തിയെടുക്കാം . ഇനിയാണ് അൽപ്പം പ്രയാസമുള്ള സ്റ്റെപ്

ഒരു മണ്കലമോ , പ്രഷർ കുക്കറോ ചുടാക്കി പരത്തിയ മാവിന്റെ ഒരു പുറം അൽപ്പം വെള്ളം തേച്ച്‌ പാത്രത്തിന്റെ ഒരു സൈഡിൽ ഒട്ടിച്ചു വയ്ക്കുക മാവ് ഫുൾക്ക പോലെ പൊങ്ങി വരുന്നത് കാണാം അപ്പോൾ എടുത്ത് അൽപ്പം ബട്ടർ തടവുക , തന്തുർ നാൻ ആണെങ്കിൽ ബട്ടർ വേണ്ട കേട്ടോ . ഈ കലം പരുപാടി പാടായി തോന്നുന്നവർക്ക് തവയിലും ചെയ്യാം, പരത്തിയ മാവ് വെള്ളം തേച്ചു തവയിൽ ഒട്ടിക്കുക പൊങ്ങി വരുമ്പോൾ തവ അൽപ്പനേരം തല കീഴായി പിടിക്കുക പിന്നിട് ഇളക്കി ബട്ടർ തേച്ചു എടുക്കുക .ചൂടോടെ ചിക്കൻ കറി , ബീഫ് കറി , തന്തുരി ചിക്കൻ എന്നിവയോടൊപ്പം കഴിക്കാവുന്നതാണ്

( നാൻ ഷേപ്പ് അവരവർക്ക് ആവശ്യമുള്ള രീതിയിൽ ത്രികോണമോ ഓവലോ റൗണ്ടോ എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാം ഷേപ്പിൽ ഒന്നും കാര്യമില്ല ടേസ്റ്റിലാണ് കാര്യം എന്നാണു എന്റെ ഒരിത് …… )

ട്രൈ ചെയ്തു നോക്കീട്ട് അഭിപ്രായം അറിയിക്കാൻ മറക്കല്ലേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post