അച്ചാറെന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ വരുന്നത് നല്ല ചുവന്ന് തുടുത്തതാണ്.....ഇന്നൊരു വറൈറ്റി അച്ചാർ.... വെളുത്ത നാരങ്ങ അച്ചാർ
By : Ansina Vp
ചെറുനാരങ്ങ 
ഉപ്പ് 
കാന്താരി
കടുക്
ഉലുവ
വെളിച്ചെണ്ണ
ഇഞ്ചി
വെളുത്തുള്ളി
വിനാഗിരി
ചെറുനാരങ്ങ അരമണിക്കൂർ ഇളം ചൂടുവെള്ളത്തിൽ ഇട്ട് വെക്കുക... കോട്ടൻ തുണികൊണ്ട് തുടച്ചെടുക്കുക.
നാരങ്ങ എട്ടുകഷ്ണങ്ങളാക്കി ഉപ്പും കാന്താരിയും കുറച്ച് വിനാഗിരിയും ഒഴിച്ച് രണ്ടാഴ്ച കുപ്പിയിലാക്കി വെക്കുക.. ഇടക്കിടക്ക് കുലുക്കി കൊടുക്കണം...
രണ്ടാഴ്ച കഴിഞ്ഞാൽ ഉലുവയും കടുകും വറുത്ത് പൊടിച്ചത് ചേർക്കുക.
വെളിച്ചെണ്ണയിൽ കടുകും ഉലുവയും പൊട്ടിച്ച് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും മൂപ്പിച്ച് നാരങ്ങയിൽ ചേർത്ത് മിക്സ് ചെയ് ആവശ്യമെങ്കിൽ വിനാഗിരി ചേർക്കുക.
My special നാരങ അച്ചാർ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم