ബീറ്റ്റൂട്ട് ഹൽവ‍
By : Shejeena Salim
ബീറ്റ്‌റൂട്ട്‌ ഗ്രേറ്റ് ചെയ്തത് - ഒന്നര കപ്പ്
നെയ്യ്‌ - രണ്ടര ടേബിള്‍സ്‌പൂണ്‍
പാല്‍ - അര കപ്പ്‌
ശർക്കര പാനി - ഒരു കപ്പ്‌
ഈന്തപ്പഴം പേസ്റ്റ് - രണ്ട്‌ സ്‌പൂണ്‍
ഏലക്ക പൊടി - ഒരു സ്പൂൺ
അണ്ടി പരിപ്പ് - ഒരു ടീസ്‌പൂണ്‍
ബദാം - ഒരു ‍ സ്പൂൺ
കുക്കറിൽ നെയ്യൊഴിച്ച്‌ ബീറ്റ്‌റൂട്ട്‌ ഇടുക. പത്തുമിനിറ്റോളം നെയ്യില്‍ വഴറ്റിയശേഷം പാല്‍ ഒഴിച്ച്‌ മൂടി വച്ച്‌ വേവിക്കുക. ഒരു വിസൽ അടിക്കണം. അതിന് ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് ബീറ്റ്റൂട്ട് മാറ്റി ‌ അതിലേക്ക്‌ ശർക്കര പാനിയും,ഈന്തപഴവും ചേർത്ത് നന്നായി വററിച്ചെടുക്കുക. കട്ടിയായി വരുന്ന സമയത്ത് അണ്ടിപരിപ്പ് ഏലയ്‌ക്കാപൊടിച്ചതും ചേര്‍ത്ത്‌ വാങ്ങാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post