പാലപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും ചപ്പാത്തിക്കും പറ്റിയ രുചിയുള്ള ഒരു മുട്ട കറി റെസിപ്പി ഇതാ ..
By : Sree Harish
മുട്ട പുഴുങ്ങിയത് -5 
സവാള -3 
ഇഞ്ചി &വെളുത്തുള്ളി ചതച്ചത് -1 tb സ്‌പൂൺ
പച്ചമുളക്‌ -5 ( എരിവിന് )
മുളക് പൊടി -1 ടി സ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
പെരും ജീരകം പൊടിച്ചത് -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ
ഏലക്ക -2
തേങ്ങാപ്പാൽ - 1/4 കപ്പ്‌
കാഷ്യു കുതിർത്തത് -5 എണ്ണം
ഉപ്പ്‌ , എണ്ണ , വെള്ളം , കറിവേപ്പില
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്ത ശേഷം സവാള , ഇഞ്ചി - വെളുത്തുള്ളി പച്ചമുളക് , തക്കാളി എന്നിവ ഓരോന്നായി വഴറ്റുക.ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം .നന്നായി വഴണ്ട ശേഷം മുളകുപൊടി , മല്ലിപ്പൊടി എന്നിവയും ചേർത്ത് ഒന്ന് കൂടി വഴറ്റുക.ഈ കൂട്ടിൽ നിന്നും 2 സ്പൂൺ മാറ്റിവെക്കുക.ഈ മിശ്രിതം തണുത്ത ശേഷം കാഷ്യുവും ചേർത്ത് നന്നായി അരച്ചെടുക്കാം.ബാക്കിയുള്ള മിക്സ്ലേക്ക് മുട്ട ചേർത്ത് അൽപ്പം വെള്ളമൊഴിച്ചു 5 മിനിട്ടു ഒന്ന് ചൂടാക്കാം. ഇതിലേക്ക് അരച്ച കൂട്ട് ചേർത്തിളക്കാം.ഒന്ന്‌ കുറുകി വരുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് വാങ്ങാം. ശേഷം പെരും ജീരകപ്പൊടിയും ഏലക്ക പൊടിച്ചതും ചേർത്തിളക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post