പരിപ്പ് വട 
By : Sree Harish
രണ്ടു കപ്പ് കടലപ്പരിപ്പ് 3 -5 മണിക്കൂർ കുതിർത്തു വെള്ളം ഡ്രൈൻ ചെയ്ത വേഷം തരിയായി അരക്കുക.ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും,അല്ലെങ്കിൽ 15 കുഞ്ഞുള്ളി മൂന്നു പച്ചമുളകും, ഇഞ്ചിയും ചതച്ചു ചേർക്കുക.1 സ്പൂൺ മുളകുപൊടി അര ടി സ്പൂൺ മഞ്ഞൾപ്പൊടി,കായപ്പൊടി , കറിവേപ്പില അരിഞ്ഞത് ഉപ്പു എന്നിവ ചേർത്ത് കൈകൊണ്ടു നന്നായി മിക്സ് ചെയ്ത ശേഷം ചെറിയ ഉരുളയാക്കി കയ് വെള്ളയിൽ വെച്ച് ഒന്ന് പരത്തി ചൂട്‌ എണ്ണയിൽ വറുത്തെടുക്കാം. കുരുമുളക് , പെരുംജീരകം എന്നിവയും മിക്സ് ചെയ്യുമ്പോൾ ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post