Cauliflower Potato Masala
By : Meera Vinulal
ingredients :

ഉരുളകിഴങ്ങ് 2(പുഴുങ്ങി ചെറിയ ക്യൂബ്സ് ആയി കട്ട്‌ ചെയ്തത് )
കോളിഫ്ലവർ .. half portion
പച്ചമുളക് 4
സബോള 1
കറിവേപ്പില 2 ലീഫ്.
ഇഞ്ചി ചെറിയ പീസ് അരിഞ്ഞത്
വെളുത്തുള്ളി 4 എണ്ണം
മഞ്ഞൾപൊടി 1/2സ്പൂൺ
മുളക്പൊടി 1സ്പൂൺ
മീറ്റ് മസാല 2 n half spoon
Oil.. ആവശ്യത്തിന്
ഉപ്പ്.... ആവശ്യത്തിന് മാത്രംകെട്ടോ

കോളിഫ്ലവർ നന്നായി ക്ലീൻ ചെയ്തു വെക്കുക (ഇതിനു കുറച്ചു ടൈം എടുക്കും... അതിൽ കുറെ കുഞ്ഞു കുഞ്ഞു ജീവികൾ ഉണ്ട്... ആദ്യം ചെറിയ പീസ് ആക്കി പച്ച വെള്ളത്തിൽ ഇടുക.. എല്ലാം പൊങ്ങി വരും, വീണ്ടും വെള്ളം മാറ്റിയിടുക. അതിനുശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് തിളപ്പിക്കുക..5min)
കോളിഫ്ലവർ ഉം പൊട്ടറ്റോ um..4സ്പൂൺ ഓയിൽ ഒഴിച്ച് ചെറിയ flame il ഒന്ന് ഫ്രൈ cheyyuka..5മിനിറ്റ് മതിയാകും

ഫ്രൈ മാറ്റിവെച്ച ശേഷം അതെ പാനിൽ oli ഒഴിച്ചു പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സബോള, വേപ്പില ഇട്ടു മൂപ്പിക്കുക മൂത്തു കഴിഞ്ഞാൽ പൊടികൾ എല്ലാം ഇടാം (ചിലർ പൊടികൾ മൂപ്പിക്കുമ്പോൾ കരിഞ്ഞു പോകാറുണ്ട് ..Tips:പൊടികൾ ഇട്ട ശേഷം 3സ്‌പൂൺ വെള്ളമൊഴിച്ചു തിളപ്പിക്കുക..... എണ്ണ തെളിയുന്നത് vare)
add കോളി ഫ്ലവർ n potato.... നന്നായി വരട്ടിയെടുക്കുക....
കോളിഫ്ലവർ പൊട്ടറ്റോ മസാല Ready

ഇന്ന് കോളേജിൽ ഇതാ കൊണ്ടുപോയത്... സത്യംപറഞ്ഞാ...ഉപ്പു കൂടിപ്പോയി (ചോറ് ഉപ്പിടാതെ വാർക്കുന്നത് കൊണ്ട് രക്ഷപെട്ടു)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post