ലെമൺ റൈസ്
By : Sini Suneesh
ആവശ്യമായവ
........................

ചോറ് - 2 കപ്പ് ( പച്ചരി ചോറ് )
നാരങ്ങ നീര് - 2 ടേബിൾ സ്പൂൺ 
പച്ചമുളക് - 4 എണ്ണം പിളർന്നത്
വറ്റൽ മുളക് - 4 എണ്ണം
നിലക്കടല - ആവശ്യത്തിന് എടുത്തോളൂ
(കശുവണ്ടി പരിപ്പും ചേർക്കാം, but ഞാൻ ചേർത്തില്ല, ഇനി അതും കൂടി ചേർത്ത് രുചി കൂടിപ്പോയാലോ, അല്ലാതെ വില കൂടുതൽ ആയതുകൊണ്ടല്ല കേട്ടോ )
കടല പരിപ്പ്, ഉഴുന്ന് പരിപ്പ് - 1 ടിസ്പൂൺ വീതം
കടുക്, ജീരകം - കാൽ ടീ സ്പൂൺ വീതം
എണ്ണ - ആവശ്യത്തിന്
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ 
കായപ്പൊടി - 1 നുള്ള് ( optinal)
ഉപ്പ് - ആവശ്യത്തിന് 
കറിവേപ്പില - 2 തണ്ട്

ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നിലക്കടല വറുത്ത് മാറ്റുക. ശേഷം കടുക്, ജീരകം ഇട്ട് പൊട്ടി കഴിഞ്ഞ് കടല പരിപ്പ്, ഉഴുന്ന് പരിപ്പ് ഇട്ട് മൂപ്പിക്കുക.ഇതിലേക്ക് പച്ചമുളക്, വറ്റൽമുളക്, കറിവേപ്പില ഇട്ട് വഴന്നു വരുമ്പോൾ ,തീ ഓഫ് ചെയ്ത് മഞ്ഞൾപ്പൊടി ,കായപ്പൊടി ,ഉപ്പ് ചേർത്ത് ഇളക്കുക ഇതിലേയക്ക് നാരങ്ങ നീരും ഒഴിച്ച് ഇളക്കിയ ശേഷം ചോറിട്ട് മിക്സ് ചെയ്യുക .കൂടെ നിലക്കടലയും ചേർത്ത് ഇളക്കുക.
ലെമൺ റൈസ് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post