കപ്പ വത്തൽ വറുത്തത്
By : അഞ്ജു ശ്രീജിത്ത്‎
കപ്പ - 3 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - വറക്കാൻ ആവശ്യത്തിന്

✔കപ്പ ചെത്തി കഴുകി ഉപ്പു൦ വെള്ളവു൦ ഒഴിച്ചു പുഴുങ്ങുക.
✔സാധാരണ കപ്പ പുഴുങ്ങുന്ന പോലെ.
✔പകുതി വേവാകുമ്പോ കപ്പ ഊറ്റുക. ✔തണുപ്പു മാറിയശേഷം ഉപ്പേരിക്ക് അരിയണപോലെ അരിയുക.
✔ശേഷം വെയിലത്ത് വെച്ചു ഉണക്കുക.
✔നന്നായി ഉണങ്ങിയ ശേഷം പാത്രത്തിലിട്ട് സൂക്ഷിക്കുക.
✔ആവശ്യമുള്ളപ്പോൾ എണ്ണയിൽ വറുത്ത് കോരി ഉപയോഗിക്കാ൦.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post