ഞങ്ങൾ തൃശൂർ കാരുടെ സ്റ്റൈലിൽ ഉള്ള ഒരു ബീഫ് റെസിപ്പി ആണ്... 
ബീഫും കപ്പയും.
By : Sabu  Edassery
ഞങ്ങൾക്ക് കപ്പ ബിരിയാണി അല്ല..... പകരം, കപ്പയും ബീഫും ഡ്രൈ ഫ്രൈ ആണ്.... ഞങ്ങൾ ചെയ്യുന്ന രീതിയിൽ ഉള്ള പോസ്റ്റ് ഇവിടെ ആരും പോസ്റ്റി കണ്ടിട്ടില്ല. എന്റെ അമ്മച്ചി ഉണ്ടാക്കുന്ന രീതിയാണ് ഇത്...

ചേരുവകൾ :
1.ബീഫ് നുറുക്കിയത് 1kg.
2.കപ്പ നുറുക്കിയത് 1kg
3.പിന്നെ നമ്മുടെ സ്ഥിരം ഐറ്റംസ്..... ഏതൊക്കെയാണെന്ന് പറയണ്ടാലോ......

ബീഫ് കുക്കറിൽ സ്ഥിരം ഇൻഗ്രീഡിയൻറ്സ് ചേർത്ത് വേവിച്ചെടുക്കുക... വെന്ത ബീഫ് കോരി മാറ്റിവെക്കുക... കുക്കറിൽ ബാക്കി ഉള്ള ഗ്രേവിയിലേക്കു അരിഞ്ഞു വച്ച കപ്പ ചേർത്ത് വേവിക്കുക....ഉടഞ്ഞു പോകരുത്....

ഇനി ഒരു ഫ്രൈ പാനിൽ കുറച്ച് വെളിച്ചെണ്ണ /ഓയിൽ ഒഴിച്ച് അതിലേക്കു എടുത്തു വച്ചേക്കുന്ന ബീഫ് ആദ്യമേ ഇട്ട് വറുക്കണം.(എല്ലാരും സ്ഥിരം ചെയ്യുന്നതിന്റെ ഓപ്പോസിറ്റ് ആണെന്ന് ഉള്ളതാണ് പ്രത്യേകത) കറുത്ത്‌ വരുമ്പോൾ അതിലേക്കു ഇഞ്ചി കൊത്തി അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും ചേർക്കുക കുറച്ചൂടെ ഫ്രൈ ആയി കഴിഞ്ഞു അതിലേക്കു സവോള ചെറുതായി അരിഞ്ഞത് ചേർക്കുകഎല്ലാം മൊരിഞ്ഞു വരുമ്പോൾ കുറച്ചൂടെ ഓയിൽ ഒഴിച്ച് അതിലേക്കു, ഗരം മസാല /ബീഫ് ഉലർത്തു മസാല, മഞ്ഞൾ പൊടി,കുരുമുളക് പൊടി, മല്ലി പൊടി,മുളകുപൊടി ചേർത്തു വീണ്ടും ഫ്രൈ ആക്കുക. കുറച്ച് കറി വേപ്പിലയും ഉപ്പും അല്പം ഉണക്കമുളക് ചതച്ചതും ഇടുക. പിന്നെ നമ്മൾ വേവിച്ചുവച്ചേക്കുന്ന കപ്പ വെള്ളം ഇല്ലാതെ കോരി എടുത്തു മിക്സ്‌ ചെയ്യുക.കപ്പ ഞെക്കി ഉടക്കരുത്.... നമ്മുടെ ഐറ്റം റെഡി..... ചൂടോടെ കഴിച്ചോളൂ........

കപ്പക്ക് പകരം ഞങൾ തൃശൂര്കാര് നേന്ത്രകായയും കൂർക്കയും ഇടാറുണ്ട്.....
എല്ലാരും ട്രൈ ചെയ്ത് നോക്കു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post