അറബിക് മട്ടൺ റൈസ് 
By : Shahanas Afsal
വളരെ ഈസി aayi ഉണ്ടാകാവുന്ന റൈസ് ആണ് ഇത്. കുക്കറിൽ ആണ് ഞാൻ ഇത് ഉണ്ടാക്കിയത്. 

Ingredients 

മട്ടൺ 1kg
ബസ്മതി റൈസ് 2 cup
അറബിക് സ്‌പൈസ് മിക്സ്‌ പൊടി 3tbsp
ഉണക്ക നാരങ്ങ 1
കറുകപ്പട്ട ഇടത്തരം 5 എണ്ണം
ഗ്രാമ്പു 4 എണ്ണം
ഏലക്ക 5 എണ്ണം
നെയ്യ് 3tbsp
കശുവണ്ടി 8എണ്ണം
ബടാം 15എണ്ണം
മല്ലിയില

മട്ടൺ നന്നായി കഴുകി ഊറ്റണം..ഒരു cookerl 2tbsp നെയ്യ് ഒഴിക്കുക ചൂടാവുമ്പോ കറുകപ്പട്ട ഏലക്ക ഗ്രാമ്പു ഉണക്കനാരാങ്ങാ എന്നിവ ചേർകുക. അല്പം ഒന്നു മൂത്തു വരുമ്പോൾ മട്ടൺ ചേർത്ത് കൊടുക്കുക. അല്പം ഉപ്പ് 2tbsp അറബിക് സ്‌പൈസ് മിക്സ്‌ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കണം. മട്ടൺ അല്പം നിറം മാറി വരുമ്പോൾ അല്പം തിളച്ച വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം മട്ടൺന്റെ സെയിം ലെവൽ ആയിരിക്കണം. ഇനി കുക്കർ അടച്ചു വെച്ചു ലോ ഫ്‌ളൈമിൽ 20mins വേവിക്കണം. ഇനി പ്രഷർ പോയ ശേഷം തുറന്നു കഴുകി ഊറ്റി വെച്ച ബസ്മതി റൈസ് ചേർത്ത് കൊടുക്കുക. അല്പം ഉപ്പ്, അറബിക് മസാല പൊടി എന്നിവ ചേർത്ത് ഇളക്കുക. ഇനി റൈസ്ന്റെ ഇത്തിരി മുകളിൽ വരെ നിൽക്കുന്ന അത്രേം വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കണം. ആദ്യം ഹൈ ഫ്‌ളൈമിൽ വെക്കുക. ഫസ്റ്റ് വിസിൽ വരാൻ തുടങ്ങുന്നതിനു ജസ്റ്റ്‌ മുന്നേ വളരെ ലോ ഫ്‌ളൈമിലേക്കു വെക്കുക. ഇനി ഒരു 25 mins വേവിക്കുക. ശേഷം ഫ്‌ളൈയിം ഓഫ്‌ ചെയ്തു പ്രഷർ ഫുൾ പോയ ശേഷം ഓപ്പൺ ചെയ്യുക. ഇനി ബടാം കശുവണ്ടി റോസ്റ്റ് ചെയ്തു അലങ്കരിക്കുക അല്പം മല്ലിയില കൂടി അലങ്കരിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post