Fish Roast/ മീൻ ഉലർത്ത് 
By : Ravi V Kumar
ഞാൻ നെയ്മീൻ ആണ് എടുത്തത്.അതിൽ മുളകുപൊടി,മല്ലിപൊടി, മഞ്ഞൾപൊടി, കുരുമുളക്പൊടി, ഉലുവപ്പൊടി, പെരുംജീരകംപൊടി ,ഉപ്പ്, നാരങ്ങാനീര് ഒക്കെ കൂടി പുരട്ടി ഒരു 20-30mnt മാറ്റി വെക്കുക. 
പാനിൽ എണ്ണ ഒഴിച്ച് മീൻ രണ്ടു വശവും മുക്കാൽ വേവാകും വരെ വറുത്തു കോരി വെയ്ക്കുക.ഇതേ പാനിൽ എണ്ണ വേണമെങ്കിൽ അല്പം കൂടി ഒഴിച്ച് കടുക്, കറിവേപ്പില, തേങ്ങാക്കൊത്ത്, സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് ഒക്കെ ഇട്ടു വഴറ്റുക.തക്കാളിയും ഇട്ടു വഴറ്റിയിട്ടു മുൻപ് ഉപയോഗിച്ച അതേ മസാലപ്പൊടികളും ഇട്ടു മൂപ്പിക്കുക. മീൻ പൊടിയാതെ ഇതിലിട്ട് ഇളക്കി കുറച്ചു വെള്ളവും തളിച്ച് കൊടുത്തു അടച്ചു വെച്ചു ഒരു 5 mnt വേവിക്കുക. ഉലർത്തു റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post