പൊട്ടറ്റോ തോരൻ ( potato thoran)
By : Nisha Srijith
ഒരു പാൻ അടുപ്പിൽ വെച്ച് 2 spoon എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിച്ച് വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് മൂത്ത് വരുമ്പോൾ ചെറുതായി അരിഞ്ഞ പൊട്ടറ്റോയും കാരറ്റും സവാളയും ഇട്ട് ആവശ്യത്തിനു ഉപ്പും മുളകുപൊടിയും ഇത്തിരി മഞ്ഞൾപൊടിയും ചിക്കൻ മസാലയും ചേർത്ത് നല്ലവണ്ണം ഇളക്കി അടച്ചു വച്ച് വേവിക്കുക. ഇടക്ക് മൂടി തുറന്ന് ഇളക്കി കൊടുക്കുക. വേവ് ആയാൽ തേങ്ങ ചേർത്ത് ഒന്നിളക്കി ഇത്തിരി എണ്ണ ഒഴിച്ച് dry ആക്കിയെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post