By Angel Louis


ചേരുവകൾ

ബീഫ് 500 g
തക്കാളി 3 എണ്ണം സ്ലൈസ് ചെയിതത്
സവാള 1 ചെറുത് അരിഞ്ഞത്
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് 1 1/2 ടേബിൾ സ്പൂൺ
തേങ്ങാ കൊത്ത് 3 ടേമ്പിൾസ്പൂൺ
കുരുമുളക് പൊടി 2 ടിസ്പൂൺ (ആവശ്യത്തിന്)
മുളക് പൊടി 1 1/2 ടേബിൾ സ്പൂൺ (ആവശ്യത്തിന്)
മഞ്ഞൾ പൊടി 1 ടി സ്പൂൺ
ശരം മസാല പൊടി 1/4 ടി സ്പൂൺ
പെരുജീരകം വറുത്ത് പൊടിച്ചത് 1 1/2 ടിസ്പൂൺ
വെളിച്ചണ്ണ 2 ടേബിൾ സ്പൂൺ (ആവശ്യത്തിന്)
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി, വെളുത്തുള്ളി ,കറിവേപ്പില,ആവശ്യത്തിന് ഉപ്പ് പുരട്ടി 15 മിനിറ്റ് വച്ച ശേഷം കുക്കറിൽ വെള്ളം ഒഴിക്കാതെ പാകത്തിന് വേവിച്ച് എടുക്കുക

ശേഷം ഒരു ചിനചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാ കൊത്തിട്ട് മൂപ്പിക്കുക. പാകം ആയി വരുമ്പോൾ സവാള, തക്കാളി ,മുളക് പൊടി, ശരം മസാല പൊടി, പെരുംജീരക പൊടിയും, ഉപ്പ് വേണേൽ ഉപ്പും ഇട്ട് ഇളക്കി പച്ച മണം മാറുമ്പോൾ വേവിച്ച് വച്ച ബിഫ് ഇട്ട് ചെറുതീയിൽ വെള്ളം വറ്റിച്ച് റോസ്റ്റാക്കി എടക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post