By
വറുത്തരച്ച മീൻ കറി

ചേരുവകൾ 
1.മീൻ - 1/2 കിലോ
2.തേങ്ങ -1/2 മുറി
3.ഉള്ളി -6 എണ്ണം
4.വെളുത്തുള്ളി -4 എണ്ണം
5.ഇഞ്ചി -ചെറിയ കഷ്ണം
6.വേപ്പിലാ -2 തണ്ട്
7.തക്കാളി -1എണ്ണം
8.കുടംപുളി -ആവശ്യത്തിന്
9.ഉപ്പ് -ആവശ്യത്തിന്
10.മഞ്ഞൾ പൊടി -1spoon
11.മല്ലി പൊടി -2 1/2 spoon
12.മുളകുപൊടി -2 spoon
13.വെളിച്ചെണ്ണ - ആവശ്യത്തിന്
14.ഉലുവ -ചെറിയ spoon
15.വറ്റൽമുളക് -3 എണ്ണം

തയ്യാർ ആകേണ്ട വിധം
1.മീൻ വൃത്തിയായി കഴുകുക.
2.2 മുതൽ 5 വരെ ഉള്ള ചേരുവകൾ വെളിച്ചെണ്ണ ഒഴിച്ച് ചെറു തീയിൽ ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക. ശേഷം 10 മുതൽ 12 വരെയുള്ള പൊടി ചേർത്ത് വാങ്ങി വെക്കുക.
3.ചൂട് കുറയുമ്പോൾ വെള്ളം ചേർത്ത് അരകുക.
4.അരപിൽ 6 മുതൽ 9 വരെ ഉള്ള ചേരുവകൾ ചേർത്ത് ചാറു കുറുകി ഉപ്പും പുള്ളിയും പിടിച്ചതിനു ശേഷം മീൻ ഇട്ട് വറ്റിച്ചു എടുക്കുക...
5.വെളിച്ചെണ്ണ ചൂടാക്കി ഉലുവ യും വറ്റൽ മുളകും താളിച്ചു ചേർക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post