By

 ഗോതമ്പു നുറുക്ക് ഉപ്പുമാവ്. 
ധാരാളം fibre അടങ്ങിയ ഈ ഭക്ഷണം കുട്ടികൾക്കും വലിയവർക്കും വളരെ നല്ലതാണ്.
ആദ്യം 1 cup ഗോതമ്പ് നുറുക്ക് നന്നായി കഴുകി വെള്ളം വലിയാൻ ഒരു അരിപ്പ പാത്രത്തിൽ വെക്കുക. എന്നിട്ട് ഒരു പാൻ അടുപ്പത്തു വച്ച് ചൂടാവുമ്പോൾ 1 table spoon oil ഒഴിച്ച് 5 minutes നന്നായി വറുത്തെടുക്കുക. പിന്നീട്‌ ഒരു cooker യിൽ 2 കപ്പ് വെള്ളം ഒഴിച്ച് വറുത്തെടുത്ത ഗോതമ്പു നുറുക്കിട്ടു half flame ഇൽ 2 whistle വരുമ്പോൾ off ആക്കുക. ആവി പോകുന്നിടം വരെ അത് അവിടിരിക്കട്ടെ. ആ സമയത്തു ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു 2 table spoon എണ്ണ ഒഴിച്ച് കടുകും അല്പം ഉഴുന്ന് പരിപ്പും ഇട്ടു പൊട്ടുമ്പോൾ.. 2 പച്ചമുളക് 1 സവാള 1 കാരറ്റ് 1 കഷ്ണം ഇഞ്ചി curry leaf എന്നിവ ഇട്ടു വഴറ്റിയതിനു ശേഷം വേവിച്ചു വച്ച ഗോതമ്പു നുറുക്ക്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുത്തു ചൂടോടെ വിളമ്പുക. 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post