By
ഉണക്കമാന്തൾ ചമ്മന്തി (Unakkamanthal Chammanthi)
ചേരുവകൾ :-
ഉണക്കമാന്തൾ. 6എണ്ണം
നാളികേരം. 1/2 മുറി
വറ്റൽമുളക്. 10 എണ്ണം
കുഞ്ഞുള്ളി.8എണ്ണം
പുളി.ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ
ഇഞ്ചി. ഒരു ചെറിയ കഷ്ണം
വെളിച്ചെണ്ണ. ആവശ്യത്തിന്
കറി വേപ്പില. ആവശ്യത്തിന്
ഉപ്പ്. പാകത്തിന്
തയ്യാറാക്കുന്ന വിധം :-
ഏറ്റവും ആദ്യം മാന്തൾ കുറച്ച് നേരം വെള്ളത്തിൽ ഇട്ടുവച്ചു അതിന്റെ തൊലി വലിച്ചു കളയുക. നാളികേരംന്ന് പറയുമ്പോൾ കൊപ്ര ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം. ഞാനിവിടെ പച്ച തേങ്ങയാണ് എടുത്തിരിക്കുന്നത്. ഒരുപാനിൽ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ആദ്യം മാന്തൾ ഒന്നു ഫ്രൈ ചെയ്തെടുക്കുക. മാന്തളിൽ മസാലയൊന്നും ചേർക്കാതെയാണ് ഫ്രൈ ചെയ്യേണ്ടത്. ഇനി നമുക്ക് ആ എണ്ണയിൽ തന്നെ മുളകും, ഉള്ളിയും, ഇഞ്ചിയും ഒന്നു നന്നായി മൂപ്പിച്ചെടുക്കുക. എന്നിട്ട് ആ എണ്ണയിൽ തന്നെ തേങ്ങ /കൊപ്ര കുറച്ച് കറിവേപ്പിലയും ചേർത്ത് ഒന്നു ബ്രൌൺ കളർ ആകുന്നതു വരെ മൂപ്പിച്ചെടുക്കുക. ഇനി എല്ലാം കൂടി മിക്സിയിൽ ഒന്നു പൊടിച്ചെടുക്കുക. നൈസ് ആക്കണ്ട. ഉപ്പ് നോക്കിട്ടു ചേർത്താൽ മതി. മാന്തളിൽ ഉപ്പുണ്ടല്ലോ അതുകൊണ്ട്. അങ്ങിനെ നമ്മുടെ ടേസ്റ്റി "ഉണക്കമാന്തൾ ചമ്മന്തി" റെഡി 😋 നമുക്ക് ഇഷ്ടമുള്ളതിന്റെ കൂടെ കൂട്ടി കഴിക്കാൻ ഇത് നല്ലതാണ്. വളരെ എളുപ്പവും ആണ് ഉണ്ടാക്കാൻ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes