ചിക്കൻ ചതച്ച മുളകിട്ടു ഉലർത്തിയത്
By : Nikhil Rajani Babu
ആവശ്യം ഉള്ള സാധനങ്ങൾ
--------------------------------------------
1 )ബോൺലെസ്സ് ചിക്കൻ ചെറുതായി അരിഞ്ഞത് - അര കിലോ 
ഗരം മസാല - 1 സ്പൂൺ
കാശ്മീരി മുളക് പൊടി - 1 സ്പൂൺ
തൈര് /ചെറുനാരങ്ങ നീര് - 2 സ്പൂൺ
2 ) കശുവണ്ടി - 10 എണ്ണം
പച്ചമുളക് - 5 എണ്ണം (രണ്ടായി കീറിയത് )
കറിവേപ്പില - 3 തണ്ട്
3 ) ഇഞ്ചി - ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി - 6 അല്ലി
ചെറിയുള്ളി - 10 എണ്ണം
ചതച്ച മുളക് -4 ടീ സ്പൂൺ
ഇതെല്ലം കൂടെ കല്ലിൽ വെച്ച് ചതച്ചു എടുക്കുക .
പാകം ചെയ്യുന്ന വിധം
-----------------------------------
ഒന്നാമത്തെ ചേരുവകൾ ചിക്കനിൽ പുരട്ടി ഒന്നോ രണ്ടോ മണിക്കൂർ വെക്കുക .
രണ്ടാമത്തെ ചേരുവകൾ എണ്ണയിൽ വറുത്തു കോരി എടുക്കുക .
ഇതേ എണ്ണയിൽ ചതച്ചു വെച്ച മൂന്നാമത്തെ സാധനങ്ങൾ ചേർത്ത് നന്നായി മൊരിഞ്ഞു വന്നാൽ ചിക്കൻ ചേർക്കുക വെള്ളം ഒഴിക്കാതെ നന്നായി എണ്ണ ഒഴിച്ച് വഴറ്റി വേവിക്കുക .പാകത്തിന് ഉപ്പും വറുത്തു വെച്ച രണ്ടാമത്തെ സാധനങ്ങളും ചേർത്ത് നന്നായി ഇളക്കി ഉപയോഗിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post