കോൾഡ് കോഫി | Cold Coffee
By : Bincy Abhi
ചൂട് സമയത്തു മാത്രമല്ല എപ്പോഴും കുടിക്കാൻ പറ്റിയ ഒരു അടിപൊളി ഡ്രിങ്ക് ആണ് ഇത്.ക്രീമി ആയിട്ടുള്ള കോൾഡ് കോഫി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി

ആവശ്യമുള്ള സാധനങ്ങൾ:

ഇൻസ്റ്റന്റ് കോഫി പൌഡർ(nescafe) - 2 ടീസ്പൂൺ
വെള്ളം - 1 ടേബിൾസ്പൂൺ
പാൽപ്പൊടി - 2 ടേബിൾസ്പൂൺ
പാൽ - 2 കപ്പ്
ഐസ് ക്യൂബ്സ് - 5- 6
ഐസ് ക്രീം - 2 ടേബിൾസ്പൂൺ
പഞ്ചസാര - 2 ടേബിൾസ്പൂൺ / മധുരം അനുസരിച്ചു

രീതി:
കോഫി പൌഡർ വെള്ളം ഒഴിച്ച് ഒന്ന് അലിയിച്ചെടുക്കുക.ശേഷം ബാക്കിയുള്ള ചേരുവകൾ എല്ലാം കൂടി നന്നായി അടിച്ചെടുക്കുക.
നന്നായി പതഞ്ഞു വരുന്നത് വരെ .ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് അലങ്കരിച്ച ഗ്ലാസിൽ സെർവ് ചെയ്യാം.ഐസ് ക്രീം അല്ലെങ്കിൽ ഹെവി ക്രീം വെച്ച് അലങ്കരിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post