രുചികരമായ ചിക്കൻ കട്ലറ്റ്
നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ.
How to Prepare Chicken Cutlet | Iftar/Nombuthura special Chicken Cutlet?
By : Minu Asheej
ചേരുവകൾ :
=============
ചിക്കൻ - 300 ഗ്രാം
പുഴുങ്ങിയ ഉരുളകിഴങ്ങ് - 1
സവാള - നേരിയതായി അരിഞ്ഞത് - 1
പച്ചമുളക് - 2
വെളുത്തുള്ളി - 2 ഇതൾ
ഇഞ്ചി - ചെറിയ കഷ്ണം
കുരുമുളക് പൊടി - 2 ടി സ്പൂൺ
മുട്ടയുടെ വെള്ള - 1
Cornflour - 2 ടി സ്പൂൺ
ബ്രഡ് പൊടി - കാൽ കപ്പ്
മല്ലിചപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
=============
ചിക്കൻ - 300 ഗ്രാം
പുഴുങ്ങിയ ഉരുളകിഴങ്ങ് - 1
സവാള - നേരിയതായി അരിഞ്ഞത് - 1
പച്ചമുളക് - 2
വെളുത്തുള്ളി - 2 ഇതൾ
ഇഞ്ചി - ചെറിയ കഷ്ണം
കുരുമുളക് പൊടി - 2 ടി സ്പൂൺ
മുട്ടയുടെ വെള്ള - 1
Cornflour - 2 ടി സ്പൂൺ
ബ്രഡ് പൊടി - കാൽ കപ്പ്
മല്ലിചപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
==================
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
==================
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനു ശേഷം ക്രഷ് ചെയ്തുവെച്ച ഉരുളക്കിഴങ്ങു ചേർക്കുക. തീ അണച്ചതിനു ശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തണുത്തതിനു ശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി എടുക്കുക.
മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ cornflour ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
പരത്തി വെച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനു ശേഷം എണ്ണയിൽ പൊരിച്ചു എടുക്കക.
രുചികരമായ ചിക്കൻ കട്ലറ്റ് റെഡി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes