Chicken Cutlet - ചിക്കൻ കട്ലറ്റ്
By : Anjali Abhilash
സ്നാക്ക്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കട്ലറ്റ് ആണ്. ഇന്ന് വൈകീട്ടത്തെ ചായക്ക് ഞാൻ കുറച്ചു കട്ലറ്റ് ഉണ്ടാക്കി.
എല്ലാവർക്കും അറിയുന്ന റെസിപ്പി ആവും ഇത്. എന്നാലും ഞാൻ ഉണ്ടാക്കിയ വിധം പറയാം
2 ഉരുളക്കിഴങ്ങും 1 കാരറ്റും പുഴുങ്ങി പൊടിച്ചെടുക്കുക
1 ചിക്കൻ ബ്രേസ്റ് പീസ് ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു ചെറിയ കഷ്ണം ആയി മുറിച്ചു വെക്കുക
1 സവാള, 4 പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, കുറച്ചു മല്ലി ഇല , കറിവേപ്പില എന്നിവ പൊടി ആയി അരിഞ്ഞു വെക്കുക.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ നന്നായി വഴറ്റി എടുക്കുക
ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കുക
ഇതിലേക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് പൊടിച്ചതും , ചിക്കനും, മല്ലി ഇലയും, കറിവേപ്പിലയും ചേർത്തിളക്കുക
ഒരു മുട്ട ബീറ്റ് ചെയ്തു വെക്കുക
കുറച്ചു ബ്രഡ് പൊടിച്ചെടുക്കുക
ഉരുളക്കിഴങ്ങ് ചിക്കൻ മസാല കുറച്ചെടുത് നന്നായി ഷേപ്പ് ചെയ്തു മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. Deep fry ചെയ്യേണ്ട. മീൻ വറക്കുന്ന പോലെ ചെയ്തെടുത്താൽ മതി.
ചൂടോടെ സോസ് കൂട്ടി കഴിക്കാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes