കുറുക്ക് കാളൻ /കട്ടി കാളൻ 
By : Liji Santhosh
തയ്യാറാക്കുന്ന വിധം

ആദ്യം നമുക്ക് അരപ്പു തയ്യാറാക്കാം.....

അതിനു വേണ്ടി 1കപ്പ്‌ തേങ്ങ ചിരകിയത് 1/4 tspn ജീരകം 2or3 പച്ചമുളക് എന്നിവ അല്പം വെള്ളം ചേർത്തു നന്നായി അരച്ചെടുക്കാം.. അതവിടെ ഇരിക്കട്ടെ....

ഇനി ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ (കൽച്ചട്ടിയാണെങ്കിൽ best)1കപ്പ്‌ നേന്ത്രക്ക കഷ്ണങ്ങൾ (തൊലി കളഞ്ഞ് മീഡിയം size il)3/4കപ്പ്‌ ചേന കഷ്ണങ്ങൾ (തൊലി കളഞ്ഞ് മീഡിയം size il thanne)1/4 tspn മഞ്ഞൾ പൊടി ഏകദേശം 1tspn കുരുമുളക് പൊടി 1കപ്പ്‌ വെള്ളം ചേർത്തു നന്നായി മിക്സ്‌ ചെയ്ത് വേവിച്ചെടുക്കാം (അധികം വെന്തു പോകരുത് )കഷ്ണങ്ങൾ പാകത്തിന് വെന്താൽ ഒന്നു മുതൽ ഒന്നേ കാൽ കപ്പ്‌ വരെ നല്ല പുളിയുള്ള ഉടച്ചെടുത്ത തൈര് ചേർത്തു തിളപ്പിക്കാം (മീഡിയം ഫ്ളയിം )ഇതൊന്നു കുറുകി വരുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച അരപ്പും ആവശ്യത്തിന് ഉപ്പും ചേർത്തു ഒരു രണ്ടു മൂന്ന് മിനിറ്റ് തിളപ്പിച്ച്‌ 1/4tspn ഉലുവ പൊടിയും ഒരു തണ്ട് കറിവേപ്പിലയും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റി വെക്കാം....
ഇനി താളിക്കാൻ, വേറൊരു പാനിൽ 2tbsp വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ 1/2tspn കടുക് പൊട്ടിച്ചു 1/4 tspn ഉലുവ ചേർത്ത് മൂക്കുമ്പോൾ 2, 3 വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്തിളക്കി കറിയിലേക്ക് ചേർത്തു നന്നായി മിക്സ്‌ ചെയ്യാം... ഇപ്പോൾ സദ്യ സ്പെഷ്യൽ അടിപൊളി കുറുക്കു കാളൻ തയ്യാറായി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post