ആപ്പിൾ അച്ചാർ
By : Bindu Jayakumar
ചേരുവകൾ 

പുളിയുള്ള ആപ്പിൾ 2 എണ്ണം ചെറിയ കഷ്ണങ്ങൾ ആക്കിയത്

വെളുത്തുള്ളി അഞ്ചോ ആറോ അല്ലി നീളത്തിൽ അരിഞ്ഞത്

മുളക് പൊടി എരിവിനനുസരിച് മൂന്നോ നാലോ വലിയ സ്പൂൺ ആവാം

കായപ്പൊടി അര റ്റീസ്പൂൺ

ഉലുവപ്പൊടി അര റ്റീസ്പൂൺ

ഉപ്പ്

കറിവേപ്പില

വറ്റൽമുളക് 3 നുറുക്കിയത്

കടുക്

ഓയിൽ

(ഇഞ്ചി ഇഷ്ടമുള്ളവർക്ക്. കുറച്ച ചേർക്കാം )

ആപ്പിൾ നുറുക്കിയതിൽ ഉപ്പും , കായപ്പൊടിയും , ഉലുവാപ്പൊടിയും ഇട്ടു നന്നായി ഇളക്കി വെയ്ക്കുക ( ആപ്പിൾ അരിയുംപോൾ പെട്ടെന്ന് നിറം മാറുന്നത് കൊണ്ട് അരിയുന്നതിനനുസരിച് ഉപ്പ് തൂകി ഇളക്കുക). ഇനി ഒരു ചീനച്ചട്ടിയിൽ ഓയിൽ ഒഴിച്ചു കടുക് പൊട്ടിക്കുക അതിലേക്ക് വറ്റൽ മുളക് നുറുക്കിയതും ശേഷം കറിവേപ്പില , വെളുത്തുള്ളി എന്നിവ യഥാക്രമം ഇട്ട് വഴറ്റുക , ഒന്ന് വഴന്നാൽ തീ ഓഫ് ചെയ്ത് മുളക് പൊടി ചേർക്കാം അതിലേക് ആപ്പിൾ കഷ്ണങ്ങൾ ഇട്ട് നന്നായി ഇളക്കി കുറച്ചു തിളപ്പിച്ചാ റ്റിയ വെള്ളം ചേർത് തണുക്കുമ്പോൾ കുപ്പിയിൽ ആക്കാം .
ഈ അച്ചാർ അധിക നാൾ ഇരിക്കില്ല . അത്കൊണ്ട് കുറച്ചു മാത്രം ഉണ്ടാക്കുക . പുളി വേണ്ടവർക്ക് വിനാഗിരി ചേർക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post