കുറച്ചു ഗോതമ്പുപൊടിയും സവാളയും ഉണ്ടെങ്കിൽ ഇത് പോലെ നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം
By : Sruthy Krishnachandran
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ്പൊടി 1/2 കപ്പ്
അരിപൊടി 2 tsp
സവാള 250gm
പച്ചമുളക് 4
ഇഞ്ചി ചെറുത്
വെളുത്തുള്ളി 2 അല്ലി
മല്ലിയില
കറിവേപ്പില
കായംപൊടി ഒരുനുള്ള്
ജീരകം 1/4 tsp
മഞ്ഞൾപൊടി 1/4 tsp
മുളക്പൊടി 1/2 tsp
ഉപ്പ്
ഓയിൽ
തയ്യാറാക്കുന്ന വിധം
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക
അരിഞ്ഞെടുത്ത സവാളയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക് മല്ലിയില കറിവേപ്പില ചതചെടുത്ത ഇഞ്ചി വെളുത്തുള്ളി ജീരകം എന്നിവ ചേർക്കുക
ശേഷം ഇത് കൈ കൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക ഇങ്ങനെ കുഴച്ച് യോജിപ്പിക്കുമ്പോൾ സവാളയിലടങ്ങിയിരിക്കുന്ന ജലാംശം പുറത്തേക്ക് വരണം.
ശേഷം ഇതിലേക്ക് ഗോതമ്പു പൊടി അരിപ്പൊടി കായം പൊടി മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴചെടുക്കുക.
ഇതിലേക്ക് ഒട്ടും വെള്ളം ചേർക്കാതെ വേണം കുഴച്ചെടുക്കാൻ.
ചൂടായ എണ്ണയിൽ ഓരോ സ്പൂൺ മാവ് വീതം കോരിയിട്ട് ചെറിയ തീയിൽ ഫ്രൈ ചെയ്തെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post