നമ്മൾ കൊച്ചിക്കാരുടെ ഒരു സൂപ്പർ ടേസ്റ്റി വിഭവമാണ് മീൻ തിളപ്പിച്ചത് 
By : Amrutha Xavier P

അതിൽ നങ്ക് തിളപ്പിച്ചത്...🐟 ഒന്നും പറയാനില്ല. ....!! അപാര ടേസ്റ്റ് ആണ് 

ആവശ്യമുള്ള സാധനങ്ങൾ

മീൻ വൃത്തിയാക്കിയത്
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
മുളക് പൊടി - മുക്കാൽ ടീസ്പൂൻ
കുരുമുളക് പൊടി - ഒരു ടീസ്പൂൺ / അതിൽ കൂടുതൽ
കുഞ്ഞുള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
വെള്ളം
ഉപ്പ്

എണ്ണ ചൂടാവുമ്പോൾ അതിലേക്ക് ഉള്ളി, ഇഞ്ചി, പച്ചമുളക് കീറിയത്, വെളുത്തുള്ളി ചതച്ചത്, എന്നിവയിട്ട് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി , കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക.

വെള്ളവും ഉപ്പും ചേർക്കുക . തിളച്ച് വരുമ്പോൾ വൃത്തിയാക്കി വച്ച മീൻ ചേർക്കാം. ചെറിയ കുറുകൻ ചാറായി എടുക്കുക .

( Photo അത്ര മാത്രം clear ആയില്ല
ശരിക്കും കാണാൻ നല്ല ഭംഗിയാട്ടോ!! )

കുരുമുളക് പൊടിയും കുഞ്ഞുള്ളിയും ആണ് ഇതിലെ താരം . കുഞ്ഞുള്ളി കൂടും തോറും സ്വാദ് കൂടും .....Simple ആണ് but പവർഫുള്ളും

(കുറിപ്പ്: ഈ കൂട്ടിൽ നമ്മൾ പുളി ചേർക്കാറില്ല... 

പുളി ഇടാതെയാണ് സ്വാദ്
കുഞ്ഞുള്ളിയുടേയും കുരുമുളകിന്റെയും രുചിയിൽ മീൻ പാകം ആകും .. 

പിന്നെ Fresh Fish എടുത്താൽ മാത്രമേ യഥാർത്ഥ തിളപ്പിക്കലിന്റെ രുചി കിട്ടൂ ! നമ്മൾക്കിവിടെ വളരെ Fresh ആയി മീൻ കിട്ടും അപ്പോൾ തന്നെ തയ്യാറാക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post