Latest Recipes

10 മിനിറ്റ് കൊണ്ട് നല്ലൊരു നാലുമണി പലഹാരം

10 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന സവാളയും ഉരുളക്കിഴങ്ങും ചേർത്ത നല്ലൊരു നാലുമണി പലഹാരം

വീഡിയോ കാണുവാനായി ലിങ്ക് നോക്കുക
ആവശ്യമായ സാധനങ്ങൾ
സവാള 1 വലുത്
ഉരുളൻകിഴങ്ങ് 1 വലുത്
പച്ചമുളക് 3 എണ്ണം
ഇഞ്ചി ചെറുത് 1
വെളുത്തുള്ളി 3 അല്ലി
പിരിയൻ മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
കായം പൊടി കാൽ ടീസ്പൂൺ
കടലമാവ് അരക്കപ്പ്
അരിപ്പൊടി ഒരു ടീസ്പൂൺ
വെള്ളം കാൽ കപ്പ്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത ശേഷം അതിലടങ്ങിയ വെള്ളം പിഴിഞ്ഞെടുക്കുക
പിഴിഞ്ഞെടുത്ത് ഉരുളകിഴങ്ങിലേക്ക് സവാള പച്ചമുളക് കറിവേപ്പില എന്നിവ അരിഞ്ഞത് ചേർക്കുക 
ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേർക്കുക
ശേഷം എല്ലാം കൂടെ നന്നായി യോജിപ്പിക്കുക
ഇതിലേക്ക് കടലമാവ് അരിപ്പൊടി ആവശ്യത്തിന് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി കായംപൊടി കാൽകപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചൂടായ എണ്ണയിലേക്ക് തയ്യാറാക്കിവച്ച മാവ് കുറച്ചു കുറച്ചായി നുള്ളി ഇട്ടുകൊടുക്കുക ശേഷം ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക


« PREV
NEXT »

No comments

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes