ആവോലി വാഴയിലയിൽ പൊള്ളിച്ചത് 
By : Manju Renjith
ആവോലി -2എണ്ണം (medium size)
മുളക് പൊടി 2സ്പൂൺ 
കുരുമുളകുപൊടി -1spoon
മഞ്ഞൾപൊടി -1/4 spoon
ഉപ്പ് -ആവശ്യത്തിന്
പൊടികൾ നന്നായിമീനിൽ തേച്ച് 10മിനിറ്റ് വച്ചശേഷം ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ചെറുതായി ഒന്നു ഫ്രൈ ചെയ്തു മാറ്റിവെക്കുക
മുളകുപൊടി -2 spoon
കുരുമുളകുപൊടി 1 spoon
വെളുത്തുള്ളി 3അല്ലി
ഇഞ്ചി 1ചെറിയ കഷ്ണം
പച്ചമുളക് 2എണ്ണം
കറിവേപ്പില 1 തണ്ട് (ഇത്‌ ഒരു 1/2 സ്പൂൺ എണ്ണ ചേർത്ത് നന്നായി അരച്ചെടുക്കുക. )
1/4 kg ചെറിയ ഉള്ളി. ഉള്ളി പൊളിക്കാൻ മടിയുള്ളർ (4 സവാള )എടുത്താൽ മതി പക്ഷെഉള്ളിഉപയോഗിക്കുന്നതാണ് നല്ലത്
ഒരു പാനിൽ 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായ് അരിഞ്ഞ ഉള്ളി വഴറ്റി അതിലേക്കു നേരത്തെ അരച്ചുവെച്ച മിക്സ്‌ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിനുശേഷം അതിലേക്കു ഒരു തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി 1മിനിറ്റ് മൂടിവെച്ചു വേവിക്കുക.ആവശ്യമുണ്ടെങ്കിൽ ഒരു സ്പൂൺ വെള്ളം കൂടി ചേർത്ത് മസാല തയ്യാറാക്കി വെക്കുക
ഒരു വാഴയില വാട്ടി അതിൽ ഒരു ചെറിയ വാഴയില വെച്ചശേഷം അതിലേക്കു ഒരു സ്പൂൺ മസാല വെച്ച് അതിനു മുകളിൽ നേരത്തെ ഫ്രൈ ചെയ്തു വെച്ച ഒരു മീൻ വെച്ച് അതിനു മുകളിൽ വീണ്ടും മസാല വെച്ച് അതിനു മുകളിൽകറിവേപ്പില (സവാള, തക്കാളിയും അരിഞ്ഞതും)വെച്ച് നന്നായി പൊതിഞ്ഞു വാഴനാരുകൊണ്ടു കെട്ടി ഒരു പാനിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് പൊതിഞ്ഞു വെച്ച് മീൻ വെച്ച് മൂടിവെച്ചു വേവിക്കുക. മീൻ പൊള്ളിച്ചത് തയ്യാർ
(കരിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് ഒരു ചെറിയ വാഴയില കൂടി വെച്ചിട്ട് മീൻ വെക്കുന്നത് )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post